തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് വ്യാപനവും മരണവും കൂടുതലാണെന്ന കേന്ദ്രസര്‍ക്കാര്‍ റിപ്പോർട്ടിന് പിന്നാലെ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. കോവിഡ് മരണക്കണക്കിൽ കേന്ദ്രം തെറ്റിധരിപ്പിക്കുന്നുവെന്നും ഇത് നിർഭാഗ്യകരമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സുപ്രീം കോടതി പോലും കേരളത്തെ അഭിനന്ദിച്ചതാണെന്നും പുതിയ മാനദണ്ഡമനുസരിച്ച് പരമാവധി ആളുകൾക്ക് ധനസഹായം ലഭിക്കുന്നതിനുള്ള കാര്യങ്ങളാണ് സംസ്ഥാനം ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണാണ് കേരളത്തിൽ കോവിഡ് മരണം കൂടുന്നതായി സംസ്ഥാന ആരോഗ്യ വകുപ്പിനയച്ച കത്തിൽ പറയുന്നത്. ഡിസംബർ മൂന്നിന് അവസാനിച്ച ആഴ്ചയിൽ 2118 മരണമാണ് റിപ്പോർട്ട് ചെയ്തത്. തൊട്ട് മുൻപുള്ള ആഴ്ചയിലേതിനേക്കാൾ കൂടുതലാണെന്നുമായിരുന്നു കത്തിലെ പരാമർശം. തൃശൂർ, കോഴിക്കോട് മലപ്പുറം കൊല്ലം എന്നീ ജില്ലകളിലാണ് ആശങ്ക ഉയർത്തുന്ന തരത്തിൽ മരണസംഖ്യ കൂടുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നു.
Post Your Comments