വാഷിംഗ്ടൺ: കോവിഡ് വാക്സിൻ എല്ലാ വർഷവും എടുക്കേണ്ടി വരുമെന്ന് അമേരിക്കൻ ആരോഗ്യ ഉപദേഷ്ടാവ് ആന്റണി ഫൗസി. വാക്സിൻ നിർമ്മാതാക്കളായ ഫൈസർ മുന്നോട്ടു വച്ച നിർദ്ദേശത്തെ പിന്തുണയ്ക്കുകയായിരുന്നു അദ്ദേഹം.
വാർഷിക വാക്സിനേഷനുകൾ പ്രതിരോധശേഷി വർധിപ്പിക്കുമെന്ന് പറഞ്ഞ ഫൈസർ ഉടമ ആൽബർട്ട് ബുർല, കമ്പനി ഒമിക്രോണിനെതിരായ വാക്സിൻ തയ്യാറാക്കാനുള്ള പ്രവർത്തനങ്ങളിലാണെന്നും സൂചിപ്പിച്ചു. വാർഷിക ബൂസ്റ്റർ ഡോസ് ആവശ്യമുണ്ടോയെന്ന് ഇപ്പോൾ ഉറപ്പിച്ചു പറയാൻ പറ്റില്ലെന്നും, ബൂസ്റ്റർ ഡോസ് കൊണ്ട് പ്രതിരോധശേഷി നിലനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫൗസി വ്യക്തമാക്കി.
50 വയസിന് മുകളിലുള്ളവരും ആരോഗ്യ പ്രശ്നങ്ങളുള്ള 16 വയസിന് മുകളിലുള്ളവരും ബൂസ്റ്റർ വാക്സിൻ ഉപയോഗിക്കണമെന്ന് അയർലണ്ടിലെ ദേശീയ പ്രതിരോധ കുത്തിവയ്പ്പ് ഉപദേശക സമിതിയും അറിയിപ്പ് നൽകിയിട്ടുണ്ട്. ഒക്ടോബർ 5 മുതൽ 14 വരെ പ്രായപരിധിയിലുള്ളവർക്ക് ഫൈസർ വാക്സിൻ നൽകാൻ യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും അനുമതി കൊടുത്തിരുന്നു.
Post Your Comments