മനാമ: ഫൈസർ നിർമ്മിക്കുന്ന കോവഡ് പ്രതിരോധ ഗുളിക പാക്‌സ്ലോവിഡ് രാജ്യത്തെ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവരിൽ അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള അനുമതി നൽകി ബഹ്‌റൈൻ. ബഹ്റൈൻ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയാണ് മരുന്നിന്റെ ഉപയോഗത്തിന് അനുമതി നൽകിയത്. പാക്‌സ്ലോവിഡ് മരുന്നിന്റെ ഫലപ്രാപ്തി സംബന്ധിച്ച് ഫൈസർ നൽകിയ വിവരങ്ങൾ വിശകലനം ചെയ്ത ശേഷമാണ് നടപടി.
ചെറിയ രീതിയിലുള്ള രോഗലക്ഷണങ്ങൾ ഉള്ളവരിൽ അടിയന്തിര ഉപയോഗത്തിനുള്ള അനുമതിയാണ് അതോറിറ്റി നൽകിയിരിക്കുന്നത്. പാക്‌സ്ലോവിഡ് ജനുവരിയിൽ തന്നെ ബഹ്റൈനിൽ ലഭ്യമാകുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.കോവിഡ് രോഗബാധയ്ക്ക് കാരണമാകുന്ന വൈറസ് ശരീരത്തിൽ പെരുകുന്നത് തടയുന്നതിനായുള്ള ‘PF-07321332’, ‘Ritonavir’ എന്നീ രണ്ട് മരുന്നുകൾ ഉൾക്കൊള്ളുന്ന രീതിയിലാണ് ഗുളിക രൂപത്തിലുള്ള പാക്‌സ്ലോവിഡ് തയ്യാറാക്കിയിരിക്കുന്നത്.
Post Your Comments