അബുദാബി: യുഎഇയിൽ എല്ലാവർക്കും ഫൈസർ, സ്പുട്നിക് ബൂസ്റ്റർ ഡോസുകൾ നൽകും. 18 വയസും അതിൽ കൂടുതലുമുള്ള എല്ലാ താമസക്കാർക്കും ഫൈസർ-ബയോഎൻടെക്, സ്പുട്‌നിക് വാക്‌സിനുകളുടെ ബൂസ്റ്റർ ഡോസുകൾ എടുക്കാമെന്ന് യുഎഇ അറിയിച്ചു. രണ്ടാമത്തെ ഡോസ് കഴിഞ്ഞ് ആറു മാസത്തിന് ശേഷം ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കാം.
Read Also: റെസ്റ്റ്ഹൗസുകളിലെ മിന്നല്‍ പരിശോധന വെറും ‘ഷോ’, വിമര്‍ശകര്‍ക്ക് മന്ത്രി പി.മുഹമ്മദ് റിയാസിന്റെ മറുപടി
മുൻപ് ഫൈസർ, സ്പുട്നിക് ബൂസ്റ്റർ ഡോസുകൾക്ക് ചില വിഭാഗങ്ങളിലെ താമസക്കാർക്ക് മാത്രമേ അർഹത ഉണ്ടായിരുന്നുള്ളൂ. സിനോഫാം ബൂസ്റ്റർ ഷോട്ടുകൾ രണ്ടാമത്തെ ഡോസ് കഴിഞ്ഞ് ആറു മാസത്തിന് ശേഷം യോഗ്യരായ താമസക്കാർക്ക് ലഭ്യമാണെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൂടുതൽ വിശദാംശങ്ങൾ അധികൃതർ ഉടൻ പുറത്തു വിടുന്നതായിരിക്കും.
Post Your Comments