Latest NewsSaudi ArabiaNewsInternationalGulf

കോവിഡ് പ്രതിരോധം: കുട്ടികൾക്ക് വാക്‌സിൻ നൽകി തുടങ്ങി സൗദി അറേബ്യ

റിയാദ്: 5 മുതൽ 11 വയസു വരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്‌സിൻ നൽകി തുടങ്ങി സൗദി അറേബ്യ. കഴിഞ്ഞ ദിവസമാണ് കുട്ടികൾക്ക് ഫൈസർ വാക്‌സിൻ നൽകാൻ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അനുമതി നൽകിയത്. ഫൈസർ കമ്പനി നൽകിയ വിവരങ്ങൾ പരിശോധിച്ച ശേഷമായിരുന്നു നടപടി. ഈ വിഭാഗത്തിൽ ഉൾപ്പെട്ട കുട്ടികളിൽ വാക്‌സിന്റെ ഫലപ്രാപ്തി സംബന്ധിച്ച പഠനങ്ങൾ വിലയിരുത്തിയ ശേഷമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

Read Also: ‘ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന് കുറ്റസമ്മതം നടത്തിയ ലെസ്ബിയൻ യുവതികളെ ചൂരല് കൊണ്ടടിച്ച് ശിക്ഷിക്കുന്ന ശരീയത്ത് നിയമം’

വാക്‌സിന് നിശ്ചയിച്ച വ്യവസ്ഥകൾ പാലിക്കുന്നതായി കമ്പനി ഉറപ്പു നൽകിയിട്ടുണ്ട്. ഈ പ്രായക്കാർക്കുള്ള വാക്‌സിൻ ഫലപ്രാപ്തിയും സുരക്ഷിതത്വവും വിലയിരുത്തുന്ന ക്ലിനിക്കൽ റിപ്പോർട്ടുകളും പഠനങ്ങളും കമ്പനി സമർപ്പിച്ചിരുന്നു. 2020 ഡിസംബർ 10 നാണ് സൗദിയിൽ ഫൈസർ വാക്‌സിൻ രജിസ്റ്റർ ചെയ്യാൻ അതോറിറ്റി അനുമതി നൽകിയത്. ആരോഗ്യ വകുപ്പിന് ഫൈസർ വാക്‌സിൻ ഇറക്കുമതി ചെയ്യാനും ഉപയോഗിക്കാനും അനുമതി നൽകിയിട്ടുണ്ടെന്നും ഫൈസർ വാക്‌സിന് പുറമെ ഓക്‌സ്ഫഡ് ആസ്ട്രസെനക്ക, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിനുകൾക്കും സൗദിയിൽ അനുമതി നൽകിയിട്ടുണ്ട്.

Read Also: ടാറ്റൂ അടിച്ചാൽ 6 ചാട്ടവാറടി, ഇസ്‌ലാമിൽ നിന്നും മതം മാറാൻ ശ്രമിച്ചാൽ മൂന്ന് വർഷം തടവ്: കെലന്തനിലെ ശിക്ഷാ വിധികൾ ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button