ന്യൂയോർക്ക്: മൂന്ന് ഡോസ് ഫൈസർ വാക്സിൻ ഒമിക്രോണിനെ നിർവീര്യമാക്കുമെന്ന് തെളിയിച്ച് പുതിയ പഠനങ്ങൾ. ന്യൂയോർക്കിലെ ഒരു സ്വകാര്യ ലബോറട്ടറി നടത്തിയ പഠനത്തിലാണ് കോവിഡിന്റെ പുതിയ വകഭേദം ചെറുക്കാൻ ഫൈസർ വാക്സിന് കഴിയുമെന്ന് തെളിയിച്ചത്.
ആദ്യ രണ്ടു ഡോസ് എടുക്കുമ്പോൾ തന്നെ വൈറസിന്റെ പ്രഹരശേഷി കുറയുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചു. മൂന്നാമത്തെ ഡോസ് വാക്സിൻ എടുക്കുന്നതോടെ, കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ പോലും നിർവീര്യമാക്കപ്പെടും.
എപ്രകാരമാണോ ആദ്യ രണ്ട് ഡോസ് വാക്സിൻ ഇതിനു മുൻപുള്ള കോവിഡ് വകഭേദങ്ങളെ നശിപ്പിക്കുന്നത്, അതേ അളവിൽ ഒമിക്രോൺ വകഭേദവും മൂന്നാമത്തെ ഡോസോടെ നശിപ്പിക്കപ്പെടുന്നുണ്ട് എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
Post Your Comments