അരുവിക്കര : സ്പോക്കണ് ഇംഗ്ലീഷ് പഠിക്കാനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ട്യൂഷന് സെന്റര്‍ ഉടമ പൊലീസ് പിടിയിൽ. അരുവിക്കരയ്ക്കു സമീപം കല്‍കുഴി സ്വദേശി മോഹന്‍ സ്വരൂപി(58)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അരുവിക്കര പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അരുവിക്കര, മുണ്ടേല, കുളക്കോട് എന്നിവിടങ്ങളില്‍ ‘ബ്രയിന്‍സ്’ അക്കാദമി എന്ന പേരില്‍ സ്പോക്കണ് ഇംഗ്ലീഷ് ട്യൂഷന് സെന്റര്‍ നടത്തുന്നയാളാണ് പ്രതി.
Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ പീഡനശ്രമം : വ്യാജ വൈദ്യൻ പിടിയിൽ
പഠിക്കാന്‍ വരുന്ന വിദ്യാര്‍ഥിനികളെ ശാരീരികമായി പീഡിപ്പിക്കുകയും ലൈംഗികച്ചുവയുള്ള പദങ്ങള്‍ വിദ്യാര്‍ഥിനികളോടു പ്രയോഗിച്ച് പ്രലോഭിപ്പിക്കുകയും മൊബൈല്‍ ഫോണില്‍ പെണ്‍കുട്ടികളുടെ ഫോട്ടോ എടുക്കുകയും ചെയ്യുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
പെൺകുട്ടിയുടെ പരാതിയിൽ ആണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments