
പേരാമംഗലം: തൃശൂരിൽ 12 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വ്യാജ വൈദ്യൻ പിടിയിൽ. പോട്ടോർ വെള്ളറോഡ് തെക്കേ കവറത്തോടു വീട്ടിൽ ഗോപിനാഥൻ ( ഗോപിസ്വാമി, 50) ആണ് പൊലീസ് പിടിയിലായത്.
2020 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പന്ത്രണ്ടുകാരിയുടെ തലവേദന മാറ്റുന്നതിനുള്ള ചികിത്സയ്ക്കിടെ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ കേസെടുത്തത്.
യൂസ്ഡ് കാറുകൾ വാങ്ങി മറിച്ചു വിൽക്കുന്ന ജോലിയാണ് പ്രതി ഗോപിനാഥന്. കൂടാതെ നാട്ടിൽ പൂജകൾ ചെയ്യുകയും ഏലസുകൾ ഉണ്ടാക്കിക്കൊടുക്കുകയും, നാഡിചികിത്സ, ഉഴിച്ചിൽ എന്നിവ നടത്തുകയും ചെയ്യും.
Read Also : മണിചെയിൻ മോഡൽ തട്ടിപ്പ് : കോടികൾ തട്ടിയെടുത്ത ദമ്പതികൾക്കെതിരെ കേസ്
ഇയാൾ തമിഴ്നാട് ഉൾപ്പടെ പലസ്ഥലങ്ങളിലും പൂജകളും വ്യാജ ചികിത്സയും നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments