തിരുവല്ല: തിരുവല്ലയിലെ സിപിഎം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകത്തിന് പിന്നിൽ ഡിവൈഎഫ് ഐ പ്രവർത്തകരെന്നു തെളിഞ്ഞതോടെ സിപിഎമ്മിന്റെ ഒരു വലിയ നുണ ആണ് പൊളിഞ്ഞതെന്ന് സന്ദീപ് വാര്യർ. കൊലപാതകം ആർഎസ്എസിന്റെ മേൽ കെട്ടിവെച്ചു വ്യാജ രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള സിപിഎമ്മിന്റെ തന്ത്രമാണ് ഇതോടെ പൊളിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
വ്യക്തിവൈരാഗ്യമെന്ന് പിണറായി വിജയന്റെ പോലീസ് തന്നെ സാക്ഷ്യപ്പെടുത്തിയ തിരുവല്ലയിലെ സിപിഎം നേതാവിന്റെ കൊലപാതകം ആർഎസ്എസിന്റെ തലയിൽ കെട്ടിവെക്കുന്നതിലൂടെ പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുത് സിപിഎം ഉണ്ടാക്കികൊടുക്കുകയാണ് .
കൊല്ലപ്പെട്ട സഖാവിനോട് എന്തെങ്കിലും സ്നേഹമുണ്ടെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് യഥാർത്ഥ പ്രതികൾ ശിക്ഷിക്കപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് .
ഡിവൈഎഫ്ഐക്കാർ അടക്കമുള്ള പ്രതികളെ പിടികൂടിയതോടെ വ്യാജ രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള സിപിഎം നീക്കം ഇത്തവണ പരാജയപ്പെട്ടിരിക്കുന്നു . പ്രതികളിൽ ഒരാൾ മുൻ യുവമോർച്ചക്കാരൻ ആണെന്ന് കണ്ടാണ് കൊലപാതകം ആർ എസ് എസിന്റെ തലയിൽ കെട്ടിവെക്കാൻ സിപിഎം ശ്രമിച്ചത് . എന്നാൽ ഇത്തവണ സിപിഎം നുണപ്രചാരണങ്ങൾക്ക് സോപ്പ് കുമിളയുടെ ആയുസ്സ്‌പോലും ഉണ്ടായില്ല .
അതേസമയം തിരുവല്ല സ്വദേശികളായ ജിഷ്ണു, പ്രമോദ്, നന്ദു കണ്ണൂര്‍ സ്വദേശി ഫൈസല്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം.
Post Your Comments