Latest NewsKeralaNews

‘തെരുവ് നായ്ക്കൾ ഓടിച്ചിട്ട് കടിക്കാതെ നോക്കുക’: രാഹുൽ ഗാന്ധിക്ക് സന്ദീപ് വാര്യരുടെ ഉപദേശം

തിരുവനന്തപുരം: ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുൽ ഗാന്ധി കേരളത്തിലെത്തി. കേരളത്തിൽ പത്ത് ദിവസത്തോളം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. കേരളത്തിലെത്തിയ രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനും എൽ.ഡി.എഫ് സർക്കാരിനുമെതിരെ ക്രിയാത്മകമായി എന്തെങ്കിലും വിമർശനമുന്നയിക്കുമോയെന്ന് ബി.ജെ.പി വക്താവ് സന്ദീപ് വാര്യർ ചോദിക്കുന്നു. നിലവിൽ സംസ്ഥാന സർക്കാരിനെതിരെയുള്ള അഴിമതി കള്ളക്കടത്ത് ആരോപണങ്ങൾ സംബന്ധിച്ച് രാഹുൽ ഗാന്ധിക്ക് എന്താണ് പറയാനുള്ളതെന്നും സന്ദീപ് ചോദിക്കുന്നു.

‘സംസ്ഥാനത്തിന്റെ ഗുരുതരമായ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് രാഹുലിന്റെ അഭിപ്രായമെന്ത്?, രാഹുലിന്റെ മണ്ഡലമായ വയനാടിനെ റെയിൽവേ ഭൂപടത്തിൽ ബന്ധിപ്പിക്കുന്ന ഷൊർണൂർ നിലമ്പൂർ നഞ്ചങ്കോട് പാത അട്ടിമറിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ എന്തെങ്കിലും പറയുമോ?, എന്തായാലും കേരളത്തിലൂടെ നടന്നു പോകുന്ന സ്ഥിതിക്ക് ഫ്രീ ആയി ഒരുപദേശം തന്നേക്കാം. തെരുവ് നായ്ക്കൾ ഓടിച്ചിട്ട് കടിക്കാതെ നോക്കുക. ഇവിടെ കിട്ടുന്ന വാക്സിൻ അടക്കം ഡ്യൂപ്ലിക്കേറ്റ് ആണ്’, സന്ദീപ് വാര്യർ ഫേസ്‌ബുക്കിൽ കുറിച്ചു.

സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

രാഹുൽ ഗാന്ധിയുടെ യാത്ര രാഷ്ട്രീയമായതിനാൽ സ്വാഭാവികമായും രാഷ്ട്രീയ വിമർശനങ്ങൾ ഉയരും . ഉയരണം . അതിൽ കോൺഗ്രസ് അസ്വസ്ഥത കാണിച്ചിട്ട് കാര്യമില്ല . കേരളത്തിൽ പത്ത് ദിവസത്തോളം യാത്ര ഉണ്ടാകും എന്നാണ് അറിയുന്നത് . ഈ പത്ത് ദിവസത്തിൽ രാഹുൽ കേരളത്തിലെ പിണറായി വിജയൻ സർക്കാരിനെതിരെ ക്രിയാത്മകമായ എന്തെങ്കിലും വിമർശനം ഉന്നയിക്കുമോ എന്നറിയാൻ ഔത്സുക്യമുണ്ട് . അദ്ദേഹം കേരളത്തിൽ നിന്നുള്ള എംപി കൂടിയാണല്ലോ .

നിലവിൽ സംസ്ഥാന സർക്കാരിനെതിരെയുള്ള അഴിമതി കള്ളക്കടത്ത് ആരോപണങ്ങൾ സംബന്ധിച്ച് രാഹുൽ ഗാന്ധിക്ക് എന്ത് പറയാനുണ്ട് ?

സംസ്ഥാനത്തിന്റെ ഗുരുതരമായ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് രാഹുലിന്റെ അഭിപ്രായമെന്ത് ?

രാഹുലിന്റെ മണ്ഡലമായ വയനാടിനെ റെയിൽവേ ഭൂപടത്തിൽ ബന്ധിപ്പിക്കുന്ന ഷൊർണൂർ നിലമ്പൂർ നഞ്ചങ്കോട് പാത അട്ടിമറിക്കുന്ന
മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ എന്തെങ്കിലും പറയുമോ ?

എന്തായാലും കേരളത്തിലൂടെ നടന്നു പോകുന്ന സ്ഥിതിക്ക് ഫ്രീ ആയി ഒരുപദേശം തന്നേക്കാം . തെരുവ് നായ്ക്കൾ ഓടിച്ചിട്ട് കടിക്കാതെ നോക്കുക . ഇവിടെ കിട്ടുന്ന വാക്സിൻ അടക്കം ഡ്യൂപ്ലിക്കേറ്റ് ആണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button