ഭോപ്പാല്‍: മകനെ കടിച്ച നായയുടെ കാല്‍ മുറിച്ച് കൊലപ്പെടുത്തി പിതാവ്. ഒരു മാസം മുമ്പ് സിമരിയാറ്റല്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്.നായയെ കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പിതാവിനെതിരെ പോലീസ് കേസെടുത്തു. സാഗര്‍ വിശ്വാസ് എന്ന ആൾക്കെതിരെയാണ് കേസ്.
സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ വേദന കൊണ്ട് നിലവിളിക്കുന്ന നായയെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ഇയാള്‍ അടിക്കുന്നതും തുടര്‍ന്ന് കാല് വെട്ടിയതും കാണാം. മൃഗസ്നേഹികളുടെ സംഘടനയായ പെറ്റയാണ് സാഗര്‍ വിശ്വാസ് എന്നയാള്‍ക്കെതിരെ ഗ്വാളിയോര്‍ പോലീസില്‍ പരാതി നല്‍കിയത്.
Read Also : ഒമിക്രോണ്‍ ഇന്ത്യയിൽ: കർണാടകയിൽ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം
മകന്റെ കാലില്‍ കടിച്ചതിനെ തുടര്‍ന്നാണ് പിതാവ് നായയെ കൊലപ്പെടുത്തിയതെന്നും അഞ്ച് പേരെയാണ് അന്ന് നായ ഉപദ്രവിച്ചെന്നും സംഭവത്തിന് സാക്ഷികളായ നാട്ടുകാര്‍ പറഞ്ഞു.
Post Your Comments