കുറ്റിപ്പുറം: രേഖകളില്ലാത്ത 63 ലക്ഷം രൂപയുമായി രണ്ടുപേർ പൊലീസ് പിടിയിൽ. വേങ്ങര സ്വദേശികളായ എടകണ്ടൻ വീട്ടിൽ സഹീർ (26), ഉത്തൻകാര്യപുറത്ത് ഷമീർ (24) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
കുറ്റിപ്പുറം പൊലീസ് ആണ് പ്രതികളെ പിടികൂടിയത്. കുറ്റിപ്പുറം സിഗ്നൽ പരിസരത്ത് വാഹനപരിശോധന നടത്തുന്നതിനിടെയാണ് കാറിന്റെ രഹസ്യഅറയിൽ സൂക്ഷിച്ച പണം കണ്ടെത്തിയത്.
Read Also : കുട്ടികള്‍ക്ക് പ്രതിരോധ വാക്സീന് മാറി നല്‍കിയതായി പരാതി : പകരം കുത്തിവെച്ചത് കൊവിഡ് വാക്സീന്
500 രൂപയുടെ കെട്ടുകളാക്കിയാണു പണം സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുറ്റിപ്പുറം എസ്എച്ച്ഒ ശശീന്ദ്രൻ മേലഴിലും സംഘവും അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments