Latest NewsUAENewsInternationalGulf

യുഎഇ ദേശീയ ദിനം: ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് റാസൽഖൈമയും

ദുബായ്: അജ്മാനും ഷാർജയ്ക്കും പിന്നാലെ ട്രാഫിക് പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ച് റാസൽഖൈമയും. യുഎഇയുടെ ഗോൾഡൻ ജൂബിലിയോട് അനുബന്ധിച്ചാണ് നടപടി. 50 ശതമാനമാണ് ട്രാഫിക് പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ അഞ്ചു മുതൽ ജനുവരി മൂന്ന് വരെയാണ് ഇത്തരത്തിൽ ഇളവ് ലഭിക്കുന്നതെന്ന് റാസൽഖൈമ അധികൃതർ അറിയിച്ചു.

Read Also: ദൈവം തങ്ങള്‍ക്ക് 300 എംപിമാരെ നല്‍കുകയാണെങ്കില്‍ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കും: ഗുലാം നബി ആസാദ്

നേരത്തെ അജ്മാനും ഷാർജയും ഉമ്മുൽ ഖുവൈനും ഫുജെറയും ട്രാഫിക് പിഴകൾക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നു. അജ്മാനിൽ ഗതാഗത നിയമങ്ങൾക്ക് ഇളവ് പ്രഖ്യാപിച്ച വിവരം പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമിയാണ് അറിയിച്ചത്. അതേസമയം മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ അശ്രദ്ധമായി വാഹനമോടിക്കുക, ലൈസൻസില്ലാതെ വാഹനത്തിന്റെ എഞ്ചിനോ ചേസിസോ മാറ്റുക തുടങ്ങിയ നിയമ ലംഘനങ്ങൾക്ക് ഈ ഇളവ് ബാധകമല്ല.

40 ദിവസത്തെ ഇളവ് പ്രകാരം വാഹനമോടിക്കുന്നവർക്ക് അവരുടെ ബ്ലാക്ക് പോയിന്റുകൾ റദ്ദാക്കാനും കണ്ടുകെട്ടിയ വാഹനങ്ങൾ തിരികെ ലഭിക്കാനും കഴിയുമെന്നും അധികൃതർ വ്യക്തമാക്കി

Read Also: മലയാളി നഴ്‌സുമാർക്ക് ജർമ്മനിയിൽ തൊഴിലവസരം: നോർക്കയും ജർമൻ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button