KeralaLatest NewsNewsInternational

മലയാളി നഴ്‌സുമാർക്ക് ജർമ്മനിയിൽ തൊഴിലവസരം: നോർക്കയും ജർമൻ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു.

തിരുവനന്തപുരം: മലയാളി നഴ്‌സുമാർക്ക് ജർമ്മനിയിൽ തൊഴിലവസരം ഉറപ്പിച്ചുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ച് നോർക്കയും ജർമൻ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയും. ആഗോളതൊഴിൽ മേഖലയിലെ മാറ്റങ്ങളെ തുടർന്ന് മലയാളികളുടെ പരമ്പരാഗത കുടിയേറ്റ കേന്ദ്രങ്ങൾക്കു പുറമെയുള്ള സാധ്യതകൾ കണ്ടെത്താനുള്ള നോർക്കയുടെ ശ്രമഫലമായാണ് ലോകത്തിലെ ഏറ്റവും ശക്തമായ വ്യവസായവത്കൃത രാജ്യമായ ജർമനിയിലെ ആരോഗ്യമേഖലയിലേക്ക് റിക്രൂട്ടുമെന്റിന് വഴി തുറന്നിരിക്കുന്നത്.

Read Also: ഹിന്ദുത്വം ഒരു ജീവിതരീതി: ബാബർ കാലഘട്ടത്തിന്​ മുമ്പ്​ ഇന്ത്യയിൽ എല്ലാവരും ഹിന്ദുക്കളായിരുന്നുവെന്ന് അസം മുഖ്യമന്ത്രി

ട്രിപ്പിൾ വിൻ എന്നു നാമകരണം ചെയ്തിരിക്കുന്ന ജർമൻ റിക്രൂട്ട്മെന്റ് പദ്ധതി ഇന്ത്യയിൽ തന്നെ സർക്കാർ തലത്തിൽ ജർമനിയിലേക്കുള്ള ആദ്യത്തെ കുടിയേറ്റ പദ്ധതിയാണ്. മറ്റ് യൂറോപ്യൻ രാജ്യങ്ങളിലടക്കമുള്ള വിപുലമായ കുടിയേറ്റ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള ആദ്യപടിയായാണ് ട്രിപ്പിൾ വിൻ കണക്കാക്കപ്പെടുന്നത്.

കോവിഡാനന്തരം ആഗോളതൊഴിൽ മേഖലയിലെ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ ജർമനിയിൽ പതിനായിരക്കണക്കിന് നഴ്‌സിംഗ് ഒഴിവുകളാണ് ഉണ്ടാകുമെന്ന് കരുതുന്നത്. അടുത്ത പതിറ്റാണ്ടിൽ ആരോഗ്യ മേഖലയിൽ ലോകമെങ്ങും 25 ലക്ഷത്തിൽ അധികം ഒഴിവുകളും പ്രതീക്ഷിക്കപ്പെടുന്നു. പ്രതിവർഷം കേരളത്തിൽ 8500 ൽ അധികം നഴ്‌സിംഗ് ബിരുദധാരികൾ പുറത്തിറങ്ങുന്നുണ്ട്. ഏറ്റവും മികച്ച ഉദ്യോഗാർത്ഥികളെ റിക്രൂട്ടുചെയ്യാൻ ഈ പദ്ധതി വഴി സാധിക്കും. ഇന്ത്യയിലെ ജർമൻ ഫെഡറൽ ഫോറിൻ ഓഫീസിലെ കോൺസുലർ ജനറൽ അച്ചിം ബുർക്കാർട്ട്, ജർമൻ എംബസിയിലെ സോഷ്യൽ ആന്റ് ലേബർ അഫേയഴ്‌സ് വകുപ്പിലെ കോൺസുലർ തിമോത്തി ഫെൽഡർ റൗസറ്റി എന്നിവരാണ് ധാരണാ പത്രം ഒപ്പുവയ്ക്കാൻ കേരളത്തിൽ എത്തിയത്.

Read Also: ‘സര്‍ക്കാര്‍ എന്തിനാണ് മോന്‍സനെ സംരക്ഷിക്കുന്നത്: കണ്ണ് കെട്ടി വായ് മൂടി ഇരിക്കണമെന്നാണോ’: സര്‍ക്കാരിനോട് ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button