ThiruvananthapuramLatest NewsKeralaNattuvarthaNews

യാ​ത്ര​ക്കാ​രി​യു​ടെ മൊ​ബൈ​ൽ​ഫോ​ൺ മോ​ഷ്​​ടി​ച്ചു : പാ​ൻ​ട്രി ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്​​റ്റി​ൽ

പ​ശ്ചി​മ​ബം​ഗാ​ൾ ബ​ർ​ദ​മാ​ൻ വി​ല്ലേ​ജ്​ ശോ​ള​പു​കു​ർ അ​പാ​ർ​ട്ട്​​മെൻറി​ന്​ സ​മീ​പം തൗ​സി​ഫി (34) നെ​യാ​ണ് അറസ്റ്റ് ചെയ്തത്

തി​രു​വ​ന​ന്ത​പു​രം: ട്രെ​യി​ൻ യാ​ത്ര​ക്കാ​രി​യു​ടെ മൊ​ബൈ​ൽ ​ഫോ​ൺ മോ​ഷ്​​ടി​ച്ച കേസിൽ പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ പാ​ൻ​ട്രി ജീ​വ​ന​ക്കാ​ര​ൻ മാ​സ​ങ്ങ​ൾ​ക്ക്​ ശേ​ഷം അ​റ​സ്​​റ്റി​ൽ. പ​ശ്ചി​മ​ബം​ഗാ​ൾ ബ​ർ​ദ​മാ​ൻ വി​ല്ലേ​ജ്​ ശോ​ള​പു​കു​ർ അ​പാ​ർ​ട്ട്​​മെൻറി​ന്​ സ​മീ​പം തൗ​സി​ഫി (34) നെ​യാ​ണ് അറസ്റ്റ് ചെയ്തത്.​ തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ പൊ​ലീ​സ് ആണ് പ്രതിയെ​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

ഇയാളിൽ നിന്ന് മോ​ഷ്​​ടി​ച്ച മൊ​ബൈ​ൽ ​ഫോ​ണും ക​ണ്ടെ​ടു​ത്തു. സെ​പ്​​റ്റം​ബ​ർ 11 നാ​ണ്​ കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. നി​സാ​മു​ദ്ദീ​ൻ-​തി​രു​വ​ന​ന്ത​പു​രം സ്വ​ർ​ണ​ജ​യ​ന്തി എ​ക്​​സ്​​പ്ര​സി​ൽ യാ​ത്ര ചെ​യ്​​തി​രു​ന്ന കൗ​സ​ല്യ എ​ന്ന യാ​ത്ര​ക്കാ​രി​യു​ടെ ​15,000 രൂ​പ വി​ല​മ​തി​ക്കു​ന്ന മൊ​ബൈ​ൽ ​ഫോ​ണാ​ണ്​ മോ​ഷ​ണം പോ​യ​ത്​.

Read Also : ക​ഞ്ചാ​വും വാ​റ്റു​ചാ​രാ​യ​വും വി​ൽ​പ​ന : സ്ത്രീയടക്കം രണ്ടുപേർ അറസ്റ്റിൽ

ന​ഷ്​​ട​പ്പെ​ട്ട ഫോ​ണിന്റെ ഇ.​എം.​ഇ.ഐ ന​മ്പ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഈ ഫോൺ മ​റ്റൊ​രു സിം​കാ​ർ​ഡ് ഇ​ട്ട് ആ​രോ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യും കേ​ര​ള​ത്തി​ന്​ പു​റ​ത്താ​ണെ​ന്നും വ്യ​ക്ത​മാ​യി. സെ​പ്​​റ്റം​ബ​ർ 21ന്​ ​ഫോ​ൺ എ​റ​ണാ​കു​ള​ത്ത്​ ഉ​ണ്ടാ​യി​രു​ന്ന​താ​യും വ്യ​ക്ത​മാ​യി. തു​ട​ർ​ന്ന്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ മോ​ഷ്​​ടാ​വി​നെ ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button