തിരുവനന്തപുരം: കഞ്ചാവും വാറ്റുചാരായവും വിൽപന നടത്തിയ രണ്ടുപേർ പൊലീസ് പിടിയിൽ. കോവളം ആവാടുതുറ പാലസ് ജങ്ഷനുസമീപം തുണ്ടുവിളയിൽ രതിൻ (33), ശ്രീകണ്ഠേശ്വരം കൈതമുക്ക് പനമൂട് വിളാകത്ത് ശോഭ (35) എന്നിവരാണ് പിടിയിലായത്. നാർക്കോട്ടിക് സെൽ സംഘത്തിന്റെ സഹായത്തോടെ പൂന്തുറ പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇവർ താമസിക്കുന്ന കമലേശ്വരം ശാന്തിഗാർഡൻസിലെ വാടകവീട്ടിലായിരുന്നു നിർമ്മാണം. ഈ വാറ്റുകേന്ദ്രത്തിൽ നിന്ന് മൂന്ന് ബാരലുകളിലായി സൂക്ഷിച്ചിരുന്ന 70 ലിറ്റർ വാഷും ഒന്നരക്കിലോയോളം കഞ്ചാവും പിടിച്ചെടുത്തു. ചാരായമുണ്ടാക്കാനായി ഉപയോഗിച്ചിരുന്ന എട്ട് പെട്ടി ഈത്തപ്പഴവും കണ്ടെടുത്തു.
Read Also : അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസിൽ മയക്കുമരുന്ന് കടത്തൽ : യുവാവ് അറസ്റ്റിൽ
നാർകോട്ടിക് സെൽ അസി. കമീഷണർ ഷീൻ തറയിലിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ദിവസങ്ങളായി പൊലീസ് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. ചൊവ്വാഴ്ച വൈകീട്ടോടെ പൂന്തുറ പൊലീസും നാര്‍ക്കോട്ടിക് സെല്‍ സംഘവും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പ്രതികള്‍ പിടിയിലായത്.
പൂന്തുറ ഇൻസ്പെക്ടർ ബി.എസ്. സജികുമാർ, എസ്.ഐമാരായ വിമൽ, രാഹുൽ, അസി. സബ് ഇൻസ്പെക്ടർമാരായ സുധീർ, ബീനാ ബീഗം, സീനിയർ സി.പി.ഒ. ബിജു എന്നിവരും സിറ്റി നാര്‍ക്കോട്ടിക് സെല്‍ ടീം അംഗങ്ങളായ സജി, വിനോദ്, രഞ്ജിത്, അരുണ്‍, ഷിബു എന്നിവരുമടങ്ങിയ സംഘമാണ് റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments