AlappuzhaKeralaNattuvarthaLatest NewsIndiaNews

അവൾ ആത്മഹത്യ ചെയ്യില്ല, ഫ്രാങ്കോ മുളയ്ക്കലിന്റെ രൂപതയിലെ കോണ്‍വെന്‍റിലെ കന്യാസ്ത്രീയുടെ മരണത്തിൽ ദൂരൂഹതയെന്ന് കുടുംബം

ആലപ്പുഴ: ഫ്രാങ്കോ മുളയ്ക്കലിന്റെ ഫ്രാങ്കോ മുളയ്ക്കലിന്റെ രൂപതയിലെ കോണ്‍വെന്‍റിലെ കന്യാസ്ത്രീയുടെ ആത്മഹത്യയില്‍ ദൂരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. ജലന്ധര്‍ രൂപതക്ക് കീഴിലുള്ള കോണ്‍വെന്‍റില്‍ ചേര്‍ത്തല സ്വദേശിനിയായ കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നത്. നവംബര്‍ 30നാണ്‌ അര്‍ത്തുങ്കല്‍ കാക്കിരിയില്‍ ജോണ്‍ ഔസേഫിന്റെ മകള്‍ മേരിമേഴ്സി(31 മരിച്ച വിവരം അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്.

Also Read:ദിവസവും ബദാം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ..!!

എന്നാൽ മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് കുടുംബം. അവൾക്ക് ആത്മഹത്യചെയ്യേണ്ട സാഹചര്യമില്ലെന്നും അവസാനമായി വീട്ടിലേക്കുവിളിച്ചപ്പോഴും മകള്‍ സന്തോഷത്തിലായിരുന്നുവെന്നും കുടുംബം പറയുന്നു. മകളുടെ മരണത്തില്‍ സംശയമുണ്ടെന്നാരോപിച്ച് പിതാവ് ജോണ്‍ ഔസേഫ് ആലപ്പുഴ കളക്ടര്‍ക്ക് പരാതിനല്‍കിയിട്ടുണ്ട്.

ഡിസംബര്‍ രണ്ടിലെ തന്റെ ജന്മദിനത്തെക്കുറിച്ച്‌ ആഹ്ളാദത്തോടെ അന്ന് സംസാരിച്ച മേരിമേഴ്സി, വീട്ടിലേക്ക് വിളിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. അതുകൊണ്ട് തന്നെ അവൾ ആത്മഹത്യ ചെയ്യില്ല. കോണ്‍വെന്‍റിന്‍റെ നടപടികളില്‍ സംശയമുണ്ടെന്നും മരണത്തിലും അവിടെ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിലും ദുരൂഹതയുണ്ടെന്നും കുടുംബം ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button