ThrissurKeralaCinemaNattuvarthaMollywoodLatest NewsNewsEntertainment

മരക്കാര്‍ റിലീസിന് തൊട്ടുമുമ്പ് പ്രിയദര്‍ശന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍: വഴിപാട് നടത്തി

രണ്ട് ലക്ഷം രൂപയുടെ ചെക്ക് ക്ഷേത്രത്തില്‍ എത്തി പ്രിയദര്‍ശന്‍ ദേവസ്വം ബോര്‍ഡിന് കൈമാറി

തൃശ്ശൂര്‍: മരക്കാര്‍ തിയേറ്ററുകളില്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് നടത്തി സംവിധായകന്‍ പ്രിയദര്‍ശന്‍. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ കൃഷ്ണനാട്ടത്തിനുള്ള ഉടയാടകളും ആഭരണങ്ങളും മറ്റ് സാധനങ്ങളും പുതുക്കുന്നതിനുമാണ് അദ്ദേഹം വഴിപാടായി പണം നല്‍കിയത്.

Read Also : എം.ബി.എ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം

രണ്ട് ലക്ഷം രൂപയുടെ ചെക്ക് ക്ഷേത്രത്തില്‍ എത്തി പ്രിയദര്‍ശന്‍ ദേവസ്വം ബോര്‍ഡിന് കൈമാറി. ഇന്ന് മുതലാണ് മരക്കാര്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. പ്രദര്‍ശനം തുടങ്ങിയത് മുതല്‍ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button