KannurLatest NewsKeralaNattuvarthaNews

പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി, ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ സംഘപരിവാറിന് താക്കീത്: എ എ റഹീം

കണ്ണൂർ: പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ സംഘപരിവാറിന് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ താക്കീത് നൽകുമെന്ന് എ എ റഹീം. അതിന്റെ ഭാഗമായി ഇന്ന് തലശ്ശേരിയിൽ ഡിവൈഎഫ്ഐ ജാഗ്രതാ സദസ്സ് സംഘടിപ്പിക്കുമെന്നും മത ന്യൂനപക്ഷങ്ങളെ വേട്ടയാടാനും നാടിന്റെ മതനിരപേക്ഷത തകർക്കാൻ സംഘപരിവാറിനെ അനുവദിക്കില്ലെന്നും എ എ റഹീം പറഞ്ഞു.

Also Read:കാണാതായ ഗർഭിണിയെ പ​ള്ളി​ക്കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

‘കേരളത്തിന്റെ മതമൈത്രി തകർക്കാൻ ബോധപൂർവ്വം സംഘപരിവാർ ശ്രമം നടത്തുകയാണ്.ഇതിന്റെ ഭാഗമാണ് ഇന്നലത്തെ പ്രകോപന മുദ്രാവാക്യം.
പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി,ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ സംഘപരിവാറിന് താക്കീതായി ഇന്ന് വൈകുന്നേരം തലശ്ശേരിയിൽ യുവജന ജാഗ്രതാ സദസ്സ് നടത്തുകയാണ്. ഇന്നലെ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പോലീസിൽ പരാതിയും നൽകിയിരുന്നു’, എ എ റഹീം പറഞ്ഞു.

അതേസമയം, എല്‍ഡിഎഫ് സര്‍ക്കാരും സിപിഐഎമ്മും കേരളത്തില്‍ ഉള്ളിടത്തോളം കാലം സംഘികളുടെ ഒരു അജണ്ടയും നടപ്പാവില്ലെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍ പറഞ്ഞു. ആര്‍എസ്എസ് ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ സിപിഐഎമ്മിനും മത നിരപേക്ഷപ്രസ്ഥാനത്തിനും നല്ല കരുത്തുണ്ടെന്ന് ഓര്‍ക്കണമെന്നും പി ജയരാജന്‍ ഫേസ്ബുക്കിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button