
തിരുവനന്തപുരം: കെ റെയില്‍ പദ്ധതി ഇനി നടക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സില്‍വര്‍ലൈന്‍ പദ്ധതിയുടെ അന്ത്യം കുറിച്ചതു കൊണ്ടാണ് ഡിവൈഎഫ്‌ഐ നേതാക്കള്‍ വന്ദേ ഭാരതിനെതിരെ തിരിയാന്‍ കാരണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി മലയാളികള്‍ക്ക് വിഷുകൈനീട്ടമായി നല്‍കിയ വന്ദേ ഭാരത് ട്രെയിനുകള്‍ കേരളത്തിന്റെ വികസനത്തിന് പുതിയ തുടക്കം കുറിക്കുമെന്നും കെ.സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
കെ. സുരേന്ദ്രന്റെ വാക്കുകൾ ഇങ്ങനെ;
‘വന്ദേ ഭാരത് ട്രെയിന്‍ അനുവദിച്ചതിനെതിരെയുള്ള ഇടത്-വലത് മുന്നണികളുടെ പ്രതികരണം മലയാളികള്‍ അവജ്ഞയോടെ തള്ളിക്കളയും. ആദ്യം വന്ദേ ഭാരത് ട്രെയിന്‍ ഒരിക്കലും വരില്ലെന്നായിരുന്നു മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഇടത് നേതാക്കള്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ വന്ദേ ഭാരത് അനുവദിച്ചത് ബിജെപിക്ക് രാഷ്ട്രീയ നേട്ടത്തിനാണെന്നാണ് ഇവര്‍ പറയുന്നത്. വികസനമാണ് ബിജെപിയുടെ രാഷ്ട്രീയമെന്ന് ഇനിയെങ്കിലും മുഖ്യമന്ത്രി മനസിലാക്കണം.
വന്ദേ ഭാരതിന്റെ പതിമൂന്നാം നമ്പര്‍ ട്രെയിനാണ് കേരളത്തിന് അനുവദിച്ചത്. വികസന കാര്യത്തില്‍ മോദി സര്‍ക്കാരിന് കേരളത്തിനോടുള്ള കരുതലാണ് ഇതിലൂടെ വ്യക്തമാവുന്നത്. ഇതൊരു തുടക്കം മാത്രമാണ്. രണ്ട് ലക്ഷം കോടി ചിലവഴിച്ച് കേരളത്തെ കടക്കെണിയിലാക്കി വലിയ തോതില്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതി ഇനി നടക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞു.
വലിയ അഴിമതി ലക്ഷ്യം വെച്ച് പിണറായി സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ച സില്‍വര്‍ലൈന്‍ പദ്ധതിയുടെ അന്ത്യം കുറിച്ചതു കൊണ്ടാണ് ഡിവൈഎഫ്‌ഐ നേതാക്കള്‍ വന്ദേ ഭാരതിനെതിരെ തിരിയാന്‍ കാരണം
Post Your Comments