കൊല്ലം: മന്ത്രിക്കെതിരെ പ്രതിഷേധം നടത്താനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലി ഡിവൈഎഫ്‌ഐ പ്രവർത്തകർ. കൊല്ലത്ത് മന്ത്രി പി രാജീവിനെ കരിങ്കൊടി കാണിക്കാൻ എത്തിയ യൂത്ത് കോൺഗ്രസുകാരെയാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദ്ദിച്ചത്.
ചിന്നക്കടയിൽ വച്ചാണ് മർദ്ദനമുണ്ടായത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സനൽ പന്തളത്തിന് ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. സമീപത്തെ കടകളിലെ പാത്രങ്ങൾ ഉപയോഗിച്ചായിരുന്നു ഡിവൈഎഫ്‌ഐ പ്രവർത്തകർ യൂത്ത് കോൺഗ്രസുകാരെ ആക്രമിച്ചത്.
അതേസമയം, സംഘർഷം തടയാൻ ശ്രമിച്ച പൊലീസുകാരെയും ഡിവൈഎഫ്‌ഐക്കാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.
Post Your Comments