PathanamthittaLatest NewsKeralaNattuvarthaNews

വ​ഴി​യാ​ത്ര​ക്കാ​ർക്ക് നേരെ തെരുവ് നായയുടെ ആക്രമണം : നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക് ‌

ആ​ക്ര​മ​ണ​ത്തി​നു വി​ധേ​യ​രാ​യവരിൽ കൊ​ച്ചു​കു​ട്ടിക​ള്‍ മു​തല്‍ പ്രാ​യ​മേ​റി​യ​വ​ര്‍ വ​രെ ഉൾപ്പെടുന്നു

കോ​ന്നി: വഴിയാത്രക്കാർക്ക് നേരെ തെ​രു​വ് നാ​യയുടെ ആക്രമണത്തിൽ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ ക​ല​ഞ്ഞൂ​ര്‍ ഭാ​ഗ​ത്താ​ണ് ആ​ദ്യം നാ​യ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പി​ന്നീ​ടു നാ​യ വ​ക​യാ​ര്‍​ വ​രെ ഓ​ടി​ന​ട​ന്ന് വ​ഴി​യി​ല്‍ ക​ണ്ട​വ​രെ​യെ​ല്ലാം ആ​ക്ര​മിക്കുകയായിരുന്നു.

ആ​ക്ര​മ​ണ​ത്തി​നു വി​ധേ​യ​രാ​യവരിൽ കൊ​ച്ചു​കു​ട്ടിക​ള്‍ മു​തല്‍ പ്രാ​യ​മേ​റി​യ​വ​ര്‍ വ​രെ ഉൾപ്പെടുന്നു. സാ​ര​മാ​യി പ​രി​ക്കേ​റ്റ പ​ത്ത് പേ​ര്‍ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. നാ​യ​യ്ക്കു പേ​വി​ഷ ബാ​ധ സം​ശ​യി​ക്കു​ന്ന​തി​നാ​ല്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ എ​ത്തി​യ​വ​ര്‍​ക്കെ​ല്ലാം പ്ര​തി​രോ​ധ കുത്തിവെപ്പെടുത്തു.

Read Also : രാ​ത്രി ഷ​ട്ട​റു​ക​ള്‍ തുറക്കരുതെന്ന് കേരളം : പി​ന്നാ​ലെ നാ​ലു ഷ​ട്ട​റു​ക​ള്‍ കൂ​ടി തു​റ​ന്ന് ത​മി​ഴ്‌​നാ​ട്

വ​ക​യാ​ര്‍ സ്വ​ദേ​ശി​ക​ളാ​യ തോ​മ​സ് വ​ര്‍​ഗീ​സ് (69), ജി​ത്തു മി​നി വ​ര്‍​ഗീ​സ് (21) ജ്യോ​തി​കു​മാ​ര്‍ (57), ക​ല​ഞ്ഞൂ​ര്‍ സ്വ​ദേ​ശി അ​നി​ല്‍​കു​മാ​ര്‍ (59), കോ​ന്നി സ്വ​ദേ​ശി വൈ​ഗ (13), ക​ല​ഞ്ഞൂ​ര്‍ സ്വ​ദേ​ശി അ​ജാ​സ് റ​ഹ്മാ​ന്‍ (50), ക​ല​ഞ്ഞൂ​ര്‍ സ്വ​ദേ​ശി രാ​ജ​ന്‍ നാ​യ​ര്‍, അ​തി​രു​ങ്ക​ല്‍ സ്വ​ദേ​ശി രാ​ധ (62), കൂ​ട​ല്‍ സ്വ​ദേ​ശി സി​ദ്ധാ​ര്‍​ഥ് വി​നോ​ദ് (21), പ​ത്ത​നം​തി​ട്ട സ്വ​ദേ​ശീ ദേ​വൂ​ട്ടി എ​ന്നി​വ​രും നാ​ല് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ‌

shortlink

Related Articles

Post Your Comments

Related Articles


Back to top button