
മലപ്പുറം : മലപ്പുറത്ത് തെരുവുനായ ആക്രമണത്തില്‍ എട്ടുപേര്‍ക്ക് പരുക്ക്. പരുക്കേറ്റവരില്‍ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും ബാക്കി ഏഴുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളജിലും ചികിത്സതേടി. ഇന്നലെ രാവിലെ മുതല്‍ വിവിധയിടങ്ങളിലായാണ് നായയുടെ ആക്രമണമുണ്ടായത്.
ഓത്തുപള്ളിപ്പുറായി മേഖലയിലെത്തിയ തെരുവുനായ പുറത്തുകണ്ടവരെയെല്ലാം ഓടിച്ചിട്ട് കടിച്ചു. ശേഷം റോഡ് മുറിച്ചു കടക്കുന്നതിനിടെ നായയെ വാഹനം ഇടിക്കുകയും ജീവന്‍ നഷ്ടമാകുകയും ചെയ്തു. സംഭവസ്ഥലത്ത് വെറ്റിനറി ഡോക്ടര്‍ എത്തി പരിശോധന നടത്തി.
കീഴുപറമ്പ് പഞ്ചായത്തില്‍ മാസങ്ങളായി തെരുവുനായകളുടെ ശല്യം രൂക്ഷമാണെന്നും പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. എത്രയും വേഗം അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Post Your Comments