PathanamthittaNattuvarthaLatest NewsKeralaNews

ശബരിമലയില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി സര്‍ക്കാര്‍: അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ബുക്കിംഗ് വേണ്ട

ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കണമെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആവശ്യം പരിഗണിച്ച് സര്‍ക്കാര്‍. ശബരിമലയില്‍ കൂടുതല്‍ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

Read Also : വളര്‍ത്താനായി ഏല്‍പ്പിച്ച മൂന്നുവയസുകാരിയെ വിറ്റു: ഒമ്പത് വര്‍ഷത്തിന് ശേഷം മകള്‍ അമ്മയ്ക്കരികില്‍

അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിംഗും 10 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയും വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. 18 വയസിന് താഴെയുള്ളവര്‍ക്ക് സ്‌കൂള്‍ കോളേജ് ഐഡി കാര്‍ഡ് ഉപയോഗിച്ച് വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാം.

മറ്റ് തീര്‍ത്ഥാടകര്‍ 72 മണിക്കൂറിന് ഉള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്സിനേഷന്‍ രേഖയോ കൈയില്‍ കരുതണം. വെര്‍ച്വല്‍ ക്യൂവിനൊപ്പം അപ്പം, അരവണ എന്നിവയും ബുക്ക് ചെയ്യാനാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button