
പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നീലിമല പാത തുറക്കേണ്ടി വരുമെന്ന് അധികൃതര്‍. പ്രതിദിനം ഇരുപതിനായിരത്തിന് മുകളില്‍ തീര്‍ത്ഥാടകര്‍ എത്തുന്നത് പരിഗണിച്ചാണ് നീലിമല തുറക്കാന്‍ ആലോചിക്കുന്നത്. തീര്‍ത്ഥാടകരുടെ എണ്ണം കൂടിയതോടെ സ്വാമി അയ്യപ്പന്‍ റോഡ് വഴിയുള്ള യാത്രയും ദുസഹമാവുകയാണ്. കൊവിഡിനെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്താണ് നീലിമലയിലൂടെ പോകുന്നതിന് തീര്‍ത്ഥാടകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.
Read Also : കേരള-തമിഴ്നാട് ബസ് സര്‍വീസ് പുനഃരാരംഭിച്ചു
തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുന്നതിന് പാതയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. നിലവില്‍ സ്വാമി അയ്യപ്പന്‍ റോഡിലൂടെയാണ് തീര്‍ത്ഥാടകരെ സന്നിധാനത്തേക്കും തിരികെ പമ്പയിലേക്കും വിടുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ മല കയറുകയും ഇറങ്ങുകയും ചെയ്യുന്നതോടെ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് സര്‍ക്കാരിനെ അറിയിച്ചിരുന്നു.
നീലിമല പാതയിലെ ചിലസ്ഥലങ്ങളില്‍ അറ്റകുറ്റ പണികള്‍ പുരോഗമിക്കുകയാണ്. നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളില്‍ കാര്‍ഡിയോളജി സെന്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായി. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ പാത ഉടന്‍ തുറക്കും. അതേസമയം പരമ്പരാഗത കാനനപാതകളായ കരിമല, പുല്ലുമേട് പാതകള്‍ വഴിയുള്ള യാത്രകള്‍ ഇനിയും വൈകും.
Post Your Comments