Latest NewsKeralaNewsIndia

കേരള-തമിഴ്നാട് ബസ് സര്‍വീസ് പുനഃരാരംഭിച്ചു

ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ സ്വകാര്യ ബസുകള്‍ക്ക് തമിഴ്നാട്ടില്‍ പ്രവേശിക്കാന്‍ നേരത്തേ അനുമതി നനല്‍കിയിരുന്നു

ചെന്നൈ: കേരളത്തില്‍ കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ പൊതുഗതാഗതം അനുവദിച്ച് തമിഴ്നാട് സര്‍ക്കാര്‍. കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലേക്കും തിരിച്ചുമുള്ള ദീര്‍ഘദൂര കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് സര്‍വീസുകള്‍ ആരംഭിച്ചു.

ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ചും സാധരണക്കാരുടെ യാത്രാ ബുദ്ധിമുട്ടുകള്‍ പരിഗണിച്ചും ബസ് സര്‍വീസുകള്‍ പുനഃരാരംഭിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് കേരളം ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്റെ ഈ ആവശ്യം പരിഗണിച്ചാണ് തമിഴ്നാട് സര്‍ക്കാര്‍ ബസ് സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചത്.

Read Also : പർദ്ദയും, കന്യാസ്ത്രി വേഷവും ഇട്ട് സ്ത്രീകൾക്ക് പൊതു സമുഹത്തിൽ ഇറങ്ങാമെങ്കിൽ, ഇവർക്കും ആത്മീയവേഷമിട്ട് ഇറങ്ങാം- പേരടി

ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ സ്വകാര്യ ബസുകള്‍ക്ക് തമിഴ്നാട്ടില്‍ പ്രവേശിക്കാന്‍ നേരത്തേ അനുമതി നനല്‍കിയിരുന്നു. തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഡിസംബര്‍ 15 വരെ നീട്ടാനും കൂടുതല്‍ ഇളവുകള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button