KannurNattuvarthaLatest NewsKeralaNews

ട്രെ​യി​ൻ ത​ട്ടി ബ​ധി​ര​നും മൂ​ക​നു​മാ​യ വ​യോ​ധി​ക​ൻ മ​രി​ച്ചു:മൃ​ത​ദേ​ഹ​വു​മാ​യി ട്രെ​യി​ൻ ഓ​ടി​യ​ത് 10 കി​ലോ​മീ​റ്റ​ർ

റെ​യി​ൽ പാ​ളം മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം

ക​ണ്ണൂ​ർ: ട്രെ​യി​ൻ ത​ട്ടി വ​യോ​ധി​ക​ൻ മ​രി​ച്ചു. ബ​ധി​ര​നും മൂ​ക​നു​മാ​യ കാ​സ​ർ​ഗോ​ഡ് തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി കു​മാ​ര​നാ​ണ്(74) മ​രി​ച്ച​ത്. റെ​യി​ൽ പാ​ളം മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.

ജ​ബ​ൽ​പു​ർ – കോ​യ​മ്പ​ത്തൂ​ർ ട്രെ​യി​നാ​ണ് കു​മാ​ര​നെ ഇ​ടി​ച്ച​ത്. അപകടത്തിൽ പെട്ട കു​മാ​ര​ന്റെ മൃ​ത​ദേ​ഹ​വു​മാ​യി ട്രെ​യി​ൻ 10 കി​ലോ​മീ​റ്റ​ർ ഓ​ടി. എ​ഞ്ചി​ന് മു​ന്നി​ലു​ള്ള ക​പ്ലി​ങ്ങി​ൽ കു​ടു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.

Read Also : കിണറ്റില്‍ നിന്ന് നിലയ്ക്കാത്ത അജ്ഞാത ശബ്ദം : വീട്ടുകാരും നാട്ടുകാരും ആശങ്കയിൽ

മൃ​ത​ദേ​ഹം കു​ടു​ങ്ങി കി​ട​ക്കു​ന്ന​തു ക​ണ്ട ഗേ​റ്റ്മാ​നാ​ണ് വി​വ​രം പ​യ്യ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് പൊലീ​സും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്നാ​ണ് മൃ​ത​ദേ​ഹം മാ​റ്റി​യ​ത്. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button