Latest NewsCricketNewsSports

ഐപിഎൽ 2022: താരങ്ങളെ നിലനിർത്താതെ പഞ്ചാബ് കിങ്സ്, പുതിയ തട്ടകം തേടി രാഹുൽ

മുംബൈ: പേരു മാറ്റിയിട്ടും സീസണിൽ തീർത്തും നിരാശപ്പെടുത്തിയ പഞ്ചാബ് കിങ്സ് മെഗാ താരലേലത്തിനു മുന്നോടിയായി ഒരു താരത്തേപ്പോലും നിലനിർത്തില്ലെന്ന് റിപ്പോർട്ട്. കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ച കെഎൽ രാഹുൽ പുതിയ തട്ടകം തേടുന്ന സാഹചര്യത്തിലാണെന്നാണ് റിപ്പോർട്ട്. രാഹുൽ അടുത്ത സീസണിൽ അരങ്ങേറ്റം കുറിക്കുന്ന ലക്നൗ ടീമിന്റെ നായകനാകുമെന്നും റിപ്പോർട്ടുകളുണ്ട്.

മറ്റു ടീമുകളെല്ലാം പ്രധാന താരങ്ങളെ നിലനിർത്താൻ തലപുകയ്ക്കുമ്പോഴാണ് എല്ലാ താരങ്ങളെയും ഒറ്റയടിക്ക് കൈവിട്ടുകൊണ്ടുള്ള പഞ്ചാബ് കിങ്സിന്റെ തീരുമാനം. ഒരാളേപ്പോലും നിലനിർത്തിയില്ലെങ്കിൽ മെഗാ താരലേലത്തിൽ 90 കോടി രൂപയും താരങ്ങളെ വിളിച്ചെടുക്കാൻ പഞ്ചാബിന് ഉപയോഗിക്കാം. പുതിയ സീസണിനു മുന്നോടിയായി നിലനിർത്തുന്ന താരങ്ങളുടെ പട്ടിക ഈ മാസം 30നു മുൻപ് കൈമാറണമെന്നാണ് ഐപിഎൽ അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.

Read Also:- ഇടയ്ക്കിടെ വരുന്ന ‘കൺകുരു’ നിസാരമായി കാണരുത്..!!

പഞ്ചാബ് കിങ്സിന്റെ പ്രകടനം തീർത്തും മോശമായി തുടരുന്ന സാഹചര്യത്തിലാണ് നിലവിലെ ക്യാപ്റ്റൻ കെഎൽ രാഹുൽ ഇത്തവണ പുതിയ തട്ടകം തേടുന്നത്. ഐപിഎലിലേക്ക് പുതുതായി എത്തുന്ന ലക്നൗ, അഹമ്മദാബാദ് ടീമുകൾക്ക് ലേലപ്പട്ടികയിൽനിന്ന് ലേലത്തിനു മുൻപേ ഇഷ്ടമുള്ള രണ്ടു താരങ്ങളെ വീതം തിരഞ്ഞെടുക്കാനുള്ള അവസരമുള്ളതിനാൽ ഇവരിലാരെങ്കിലും രാഹുലിനെ സ്വന്തമാക്കാനാണ് സാധ്യത. ഇതിൽത്തന്നെ ലക്നൗ ടീം രാഹുലുമായി ധാരണയിലെത്തിയതായി റിപ്പോർട്ടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button