KeralaNattuvarthaLatest NewsNewsIndia

കാരണമില്ലാതെ ആദിവാസികളെ ജോലിയിൽ നിന്നും പിരിച്ചു വിടുന്നു, പകരം ആദിവാസികളല്ലാത്തവരെ നിയമിക്കുന്നു: പ്രതിഷേധം

കോഴിക്കോട്: കക്കയം ഹൈഡല്‍ ടൂറിസം പദ്ധതിയില്‍ നിന്ന് ആദിവാസികളെ കൂട്ടത്തോടെ പിരിച്ചു വിട്ടതായി പരാതി. യാതൊരു കാരണവുമില്ലാതെയാണ് തങ്ങളെ ഒഴിവാക്കുന്നതെന്നാണ് കക്കയം അമ്പലക്കുന്ന് കോളനി നിവാസികൾ പരാതി നൽകിയിരിക്കുന്നത്. എന്നാല്‍ തുടര്‍ച്ചയായി ജോലിക്കെത്താത്ത താത്കാലിക ജീവനക്കാരെയാണ് പിരിച്ചുവിട്ടതെന്നാണ് അധികൃതരുടെ വിശദീകരണം.

Also Read:‘5 വർഷമായി പ്രണയത്തിലാണ്, ഒരുമിച്ച് താമസിക്കണം’: മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ വീട്ടമ്മയും കാമുകനും അറസ്റ്റിൽ

കക്കയം ഹൈഡല്‍ ടൂറിസത്തില്‍ തുടക്കം മുതലേ അമ്പക്കുന്ന് ആദിവാസി കോളനി നിവാസികള്‍ക്ക് താത്കാലികാടിസ്ഥാനത്തില്‍ ജോലി നല്‍കിയിരുന്നു. എന്നാല്‍ വിവിധ കാരണങ്ങൾ പറഞ്ഞ് പലപ്പോഴായി ഇവരെ ജോലിയിൽ നിന്ന് അധികൃതർ ഒഴിവാക്കിയെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിഷേധവുമായി തൊഴിലാളികൾ രംഗത്ത് വന്നിരുന്നു.

അതേസമയം, ഒഴിവാക്കപ്പെടുന്നവര്‍ക്ക് പകരം ആദിവാസികളല്ലാത്തവരെ നിയമിക്കുകയാണെന്ന് പരാതിക്കാർ പറയുന്നു. വര്‍ഷങ്ങളായി സ്വീപ്പര്‍ തസ്തികയില്‍ താത്കാലികാടിസ്ഥാനത്തില്‍ ജോലിയെടുക്കുന്ന ശാരദയെ കഴിഞ്ഞ ദിവസം ഒരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ടതാണ് ഏറ്റവുമൊടുവിലത്തെ സംഭവമെന്നും പരാതിക്കാർ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button