KeralaLatest NewsNews

പ്രധാനമന്ത്രിയുടെ വരവില്‍ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്: മന്ത്രി മുഹമ്മദ് റിയാസ്

മേപ്പാടി: പ്രധാനമന്ത്രിയുടെ വരവില്‍ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കേരളത്തിലെത്തിയാല്‍ പ്രധാനമന്ത്രി മോദി മുഖ്യമന്ത്രിയുമായി സംസാരിക്കും. ജനകീയ തെരച്ചില്‍ വരും ദിവസങ്ങളിലും തുടരാനാണ് തീരുമാനം. ദുരന്ത മുഖത്ത് നിന്ന് സൈന്യം മാത്രമാണ് മടങ്ങിയത്. എന്‍ഡിആര്‍എഫ് അടക്കം പ്രദേശത്ത് തുടരുന്നുണ്ട്. ദുരന്തസമയത്ത് പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും മികച്ച സഹകരണം ലഭിച്ചു. എല്ലാവരും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചുവെന്നും റിയാസ് പ്രതികരിച്ചു.

Read Also; വീണ്ടും അതിതീവ്ര മഴയെത്തും, മധ്യ-വടക്കന്‍ ജില്ലകളിലെ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം: സ്വകാര്യ കാലാവസ്ഥ ഏജന്‍സികള്‍

അതേസമയം, ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി ഇന്ന് ജനകീയ തെരച്ചില്‍ ആരംഭിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധു വീടുകളിലും കഴിയുന്നവരെ കൂടി ഉള്‍പ്പെടുത്തിയാണ് തിരച്ചില്‍ നടത്തുന്നത്. പ്രധാന മേഖലകളിലെല്ലാം തിരച്ചില്‍ നടന്നതാണെങ്കിലും ബന്ധുക്കളില്‍ നിന്ന് കിട്ടുന്ന വിരത്തിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന തിരച്ചില്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button