KozhikodeKeralaNattuvarthaLatest NewsNews

‘5 വർഷമായി പ്രണയത്തിലാണ്, ഒരുമിച്ച് താമസിക്കണം’: മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ വീട്ടമ്മയും കാമുകനും അറസ്റ്റിൽ

കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയ വീട്ടമ്മയും കാമുകനും പിടിയില്‍. തായന്നൂര്‍ ചെര്‍ളത്തെ കാര്‍ത്തിക നിവാസില്‍ സുരേഷ്‌കുമാറിന്റെ ഭാര്യപ്രസീത(32) ,കാമുകനായ കരിന്തളം കിളിയളത്തെ വിജീഷ് എന്നിവരെയാണ് അമ്ബലത്തറ പോലീസ് പിടികൂടിയത്. വടകരയിൽ നിന്നുമാണ് ഇവരെ പിടികൂടിയത്.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് പ്രസീതയെ കാണാതായത്. ബാങ്കിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ പ്രസീത കാമുകനൊപ്പം പോവുകയായിരുന്നു. പ്രസീത തിരികെ വരാതെ ആയപ്പോൾ ഭർത്താവ് പോലീസിൽ പരാതി നൽകി. ഭര്‍ത്താവ് സുരേഷ് കുമാറിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയപ്പോള്‍ പ്രസീതയ്ക്ക് കാമുകനുണ്ടെന്നും ഒളിച്ചോടിയതാണെന്നും മനസിലായി. അന്വേഷണത്തില്‍ ഇവര്‍ കോഴിക്കോട് വടകര ചോറോട് വാടക വീട്ടില്‍ താമസിക്കുന്നതായി വിവരം കിട്ടി.

Also Read:യുഎഇയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് സ്ഥിരീകരിച്ചത് 58 പുതിയ കേസുകൾ

പ്രസീതക്ക് പതിനേഴും പതിനൊന്നും വയസുള്ള പെണ്‍കുട്ടികളും വിജേഷിന് നാലര വയസുള്ള പെണ്‍കുട്ടിയുമുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇരുവരും തങ്ങള്‍ക്ക് ഒരുമിച്ച്‌ താമസിക്കണമെന്നും അഞ്ച് വര്‍ഷമായി പ്രണയത്തിലാണെന്നും വ്യക്കമാക്കി. ഭർത്താവിന്റെ കൂടെ പോകേണ്ടെന്ന് പ്രസീത പലതവണ പറഞ്ഞെങ്കിലും പ്രായപൂര്‍ത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയതിന് ഇവർക്കെതിരെ കേസെടുത്തു. പ്രായപൂര്‍ത്തിയാക്കാത്ത കുട്ടികളെ വീട്ടിലുപേക്ഷിച്ച്‌ പോകുന്നതിന് എടുക്കുന്ന ഐ.പി.സി 317, ജുവനൈല്‍ ജസ്റ്റിറ്റ്സ് ആക്‌ട് 75 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button