തിരുവല്ല: ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവായിരുന്ന വീട്ടമ്മയെ സിപിഎം നേതാവ് ജ്യൂസ് നൽകി മയക്കിയ ശേഷം പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്ത സംഭവത്തിൽ കേസ് അട്ടിമറിക്കാനുള്ള അണിയറ നീക്കം ശക്തമാകുന്നു. പാർട്ടി തീരുമാനം അനുസരിച്ച് ഒന്നാം പ്രതി സജിമോനെ കേസില്‍ നിന്നൊഴിവാക്കാനും രണ്ടാം പ്രതി നസറിനെ മാത്രം അറസ്റ്റ് ചെയ്യാനുമാണ് പോലീസിന് കിട്ടിയ നിർദ്ദേശം.
ഒന്നാം പ്രതിയായ സജിമോൻ ഉൾപ്പെടെ മൂന്നു മുതല്‍ 12 വരെയുള്ള പ്രതികൾക്കെതിരെ സൈബര്‍ തെളിവ് കിട്ടിയാല്‍ മാത്രം അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ നീക്കം.മൊഴി അട്ടിമറിച്ച് ബ്രാഞ്ച് സെക്രട്ടറിയായ സജിമോനെതിരേ തെളിവില്ലെന്ന് വരുത്തി തീര്‍ത്ത് പാര്‍ട്ടിയുടെ മുഖം രക്ഷിക്കുക എന്നതാണ് നേതൃത്വത്തിന്റെ ലക്ഷ്യം.
അതേസമയം പീഡനത്തിനിരയായ വീട്ടമ്മ തിരുവല്ല സിഐ മുമ്പാകെ നല്‍കിയ മൊഴി പ്രകാരം സജിമോനും നസറുമാണ് പീഡിപ്പിച്ചക്കുകയും ദൃശ്യങ്ങൾ പകര്‍ത്തുകയും ചെയ്തത്. 2018 ൽ സജിമോന്‍ അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിൽ പ്രതിയായിരുന്നു. ഇതേ തുടര്‍ന്ന് പാര്‍ട്ടി നടപടി എടുത്തെങ്കിലും പുറത്താക്കിയില്ല. അതിനിടെയാണ് ലൈംഗിക പീഡനകേസില്‍ വീണ്ടും പ്രതിയായത്.
Post Your Comments