![](/wp-content/uploads/2021/11/aziz.jpg)
ലക്നൗ : നരേന്ദ്രമോദി സര്‍ക്കാറിനെതിരെ വ്യാജപ്രചാരണവുമായി ഉത്തര്‍പ്രദേശ് മുന്‍ ഗവര്‍ണര്‍ അസീസ് ഖുറേഷി. നരേന്ദ്രമോദി വീണ്ടും അധികാരത്തിലേറിയാല്‍ രാജ്യം ഇല്ലാതാകുമെന്നും ഭരണഘടന തിരുത്തിയെഴുതുമെന്നും അസീസ് ഖുറേഷി പറയുന്നു. ‘ഇന്ത്യന്‍ ഭരണഘടനയെ തന്നെ ബിജെപി സര്‍ക്കാര്‍ മാറ്റിമറിക്കും. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ച് നിന്നാല്‍ മാത്രമേ ബിജെപിയെ നേരിടാന്‍ സാധിക്കൂ’, ഖുറേഷി പറഞ്ഞു. ദേശീയ തലത്തില്‍ ബിജെപിയെ നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടിയ്ക്ക് ഒറ്റയ്ക്ക് സാധിക്കില്ലെന്ന് കൂടുതല്‍ വ്യക്തമാക്കുന്നതാണ് ഖുറേഷിയുടെ പ്രസ്താവന.
രാജ്യത്തെയും അതിനെ മുന്നോട്ട് നയിക്കുന്ന ഭരണഘടനയെയും സംരക്ഷിക്കണമെങ്കില്‍ ബിജെപി പരാജയപ്പെടണമെന്നാണ് അസീസ് ഖുറേഷിയുടെ വാദം. ‘അംബേദ്കറിന്റെ ഭരണഘടന അംഗീകരിക്കാന്‍ ബിജെപിക്ക് ഒരിക്കലും സാധിക്കില്ല. 2024 ല്‍ മോദി അധികാരത്തിലേറിയാല്‍ ഭരണഘടനയില്‍ മാറ്റം വരുത്തും രാജ്യത്തെ ഇല്ലാതാക്കും’, അസീസ് ഖുറേഷി പറയുന്നു. ബിജെപിയെ ഒറ്റയ്ക്ക് നേരിടാന്‍ സാധിക്കില്ലെന്നും അതിനായി എല്ലാ പാര്‍ട്ടികളും ഒന്നിക്കണമെന്നും ഖുറേഷി പറഞ്ഞു.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതില്‍ ഇസ്ലാം സമൂഹം പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും ഖുറേഷി പറഞ്ഞു. ബ്രിട്ടീഷ് ഭരണകാലത്ത് അടിച്ചമര്‍ത്തലിനെതിരെ ആദ്യത്തെ ശബ്ദമുയര്‍ന്നത് മദ്രസകളില്‍ നിന്നാണ്, ഖുറേഷി കൂട്ടിച്ചേര്‍ത്തു.
Post Your Comments