കൊച്ചി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ജീവനൊടുക്കിയ എടയപ്പുറം സ്വദേശിനി മോഫിയ പര്‍വീണിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. മോഫിയയുടെ ഭര്‍ത്താവ് സുഹൈല്‍, മാതാപിതാക്കള്‍ എന്നിവരുടെ ഹര്‍ജിയാണ് കോടതി തള്ളിയത്.
Read Also : വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചു: പാര്‍ലമെന്റിന്റെ ഇരുസഭകളും ബില്‍ പാസാക്കി
പ്രതികളെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുക്കുന്നതിന് ക്രൈംബ്രാഞ്ച് നാളെ കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ പ്രതികള്‍ സെഷന്‍സ് കോടതിയെ സമീപിക്കാനുള്ള സാധ്യതയുണ്ട്.
കോടതി പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തില്‍ നാളെ രാവിലെ 11 ന് പ്രതികളെ കോടതിയില്‍ ഹാജരാക്കും.
Post Your Comments