ദുബായ്: കാപ്പിയിൽ ഉപ്പു ചേർത്തതിന് ഭാര്യയെ ഉപദ്രവിച്ച ഭർത്താവിനെതിരെ കേസ്. ഭർത്താവിന്റെ ആക്രമണത്തെ തുടർന്ന് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റതായാണ് ഭാര്യയുടെ പരാതി.
വീട്ടിലെ ദൈനംദിന ജോലിഭാരം കാരണം കാപ്പിയിൽ പഞ്ചസാര ചേർക്കേണ്ടതിന് പകരം ഉപ്പു ചേർക്കേണ്ടി വന്നുവെന്നും അബദ്ധം പറ്റിയതാണെന്നുമാണ് ഭാര്യ പറയുന്നത്. തെറ്റ് പറ്റിയെന്ന് ബോധ്യമായപ്പോൾ ഭർത്താവിനോട് ക്ഷമ പറഞ്ഞു.
എന്നാൽ തനിക്ക് പറയാനുള്ളതൊന്നും കേൾക്കാൻ തയ്യാറാകാതെ ഭർത്താവ് തന്നെ മർദ്ദിക്കുകയായിരുന്നുവെന്നും ഭാര്യയുടെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കേസിൽ വിചാരണ പുരോഗമിക്കുകയാണ്. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും തന്നെ വഞ്ചിക്കുകയാണെന്നും ഭാര്യ ആരോപിക്കുന്നു.
Read Also: കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയ്‌ക്കെതിരെ ചൈനയുടെ നീക്കം: ടിബറ്റുകാരെ സേനയിലേക്ക് റിക്രൂട്ട് ചെയ്യുന്നു
Post Your Comments