കൊച്ചി: ഹലാൽ ഭക്ഷണ വിവാദവുമായി തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ പോസ്റ്ററിനെതിരെ ഇടതുചിന്തകന്‍ സുനില്‍ പി ഇളയിടം. തന്റെ പേരും ഫോട്ടോയും വെച്ച് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വ്യാജ പോസ്റ്റർക്കെതിരെയും ഇത് പ്രചരിപ്പിച്ചവർക്കെതിരെയും വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
‘മതത്തിന്റെ പേരിലുള്ള വേർതിരിവ് ഉണ്ടാക്കുന്ന ഭക്ഷണ രീതിയാണ് ഹലാൽ. തിരുത്തപ്പെടേണ്ടത് തിരുത്തപ്പെടണം’ എന്ന് സുനിൽ പി ഇളയിടം പറഞ്ഞുവെന്ന തരത്തിൽ ഉള്ളതായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെട്ട പോസ്റ്റർ. ഇതിനെതിരെയാണ് അദ്ദേഹം രംഗത്ത് വന്നത്. മതത്തിന്റെ പേരില്‍ വെറുപ്പ് വിതയ്ക്കാനും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുമുള്ള നീചമായ ശ്രമമല്ലാതെ മറ്റൊരു താത്പര്യവും അതിലില്ല. ജനാധിപത്യവാദികളായ മുഴുവന്‍ ആളുകളും ഒത്തുചേര്‍ന്ന് ആ ഗൂഢാലോചനയെ എതിര്‍ത്തു തോല്‍പ്പിക്കണമെന്നും സുനില്‍ പി ഇളയിടം വ്യക്തമാക്കി.
‘എൻ്റെ ചിത്രവും പേരും ഉപയോഗിച്ച് ഇത്തരമൊരു പോസ്റ്റ് പ്രചരിക്കുന്നതായി അറിഞ്ഞു. ഇത് വ്യാജമാണ്. വർഗ്ഗീയ വാദികൾ കെട്ടിച്ചമച്ചതായിരിക്കും ഇതെന്ന് ഊഹിക്കുന്നു. ബന്ധപ്പെട്ടവർക്ക് ഇത് സംബന്ധിച്ച് പരാതി നൽകുന്നതാണ്. സമൂഹത്തിൽ മതവിദ്വേഷവും വർഗ്ഗീയമായ ചേരിതിരിവും സൃഷ്ടിക്കാൻ ഹൈന്ദവ വർഗ്ഗീയവാദികൾ ആസൂത്രിതമായി കെട്ടിച്ചമച്ച വിവാദമാണ് ഹലാൽ ഭക്ഷണവുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടുള്ളത്. മുസ്ലീം ജനതയെ അപരവത്കരിക്കാനുള്ള വർഗ്ഗീയ വാദികളുടെ ഗൂഢാലോചനയാണ് അതിനു പിന്നിൽ. മതത്തിൻ്റെ പേരിൽ വെറുപ്പ് വിതയ്ക്കാനും സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനുമുള്ള നീചമായ ശ്രമമല്ലാതെ മറ്റൊരു താത്പര്യവും അതിലില്ല. ജനാധിപത്യവാദികളായ മുഴുവൻ ആളുകളും ഒത്തുചേർന്ന് ആ ഗൂഢാലോചനയെ എതിർത്തു തോൽപ്പിക്കണം’, സുനിൽ പി ഇളയിടം വ്യക്തമാക്കുന്നു.
Post Your Comments