Latest NewsIndiaNews

എല്ലാ പൊതുപരിപാടികളിലും സംസ്ഥാന ഗാനം പാടണമെന്ന് തമിഴ്നാട് സർക്കാർ

ചെന്നൈ: മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (ഐ ഐ ടി) ബിരുദ ദാന ചടങ്ങിൽ തമിഴ് ഗാനം ആലപിക്കാത്തതിനെ ചൊല്ലി വിവാദം ഉയരുന്നു. വിഷയത്തിൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടി ഐ ഐ ടി മദ്രാസ് ഡയറക്ടർ ഭാസ്കർ രാമമൂർത്തിക്ക് കത്തയച്ചു.

ഭക്ഷണത്തില്‍ തുപ്പിയല്ല നല്‍കുന്നത് , എല്ലാവരും സത്യാവസ്ഥ അറിയണം : കാന്തപുരം

ഇൻസ്റ്റിറ്റ്യൂട്ടിന്റെ എല്ലാ ചടങ്ങുകളിലും സംസ്ഥാനത്തിന്റെ ആഹ്വാന ഗാനം (തമിഴ് തായ് വാഴ്ത്ത്) ആലപിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാന മന്ത്രി ഡയറക്ടറിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് മദ്രാസ് ഐ ഐ ടി യിലെ 58ാമത് കോൺവൊക്കേഷൻ ചടങ്ങുകൾ നടന്നത്. 1962 വിദ്യാർത്ഥികൾ ആണ് ഇവിടെ നിന്നും ബിരുദം പൂർത്തിയാക്കി. ഒളിമ്പിക് മെഡൽ ജേതാവ് പി.വി.സിന്ധു ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ചടങ്ങിനിടെ തമിഴ് ഗാനം ആലപിച്ചില്ലെന്നാരോപിച്ച് പട്ടാളി മക്കൾ കക്ഷി നേതാവ് എസ് രാമദോസാണ് വിവാദത്തിന് തുടക്കിമിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button