MalappuramKozhikodeWayanadNattuvarthaLatest NewsKeralaNews

നാടുകാണി-പരപ്പനങ്ങാടി പാത ഉടൻ പ്രവർത്തന യോഗ്യമാകും, നടപടികൾ പൂർത്തിയാക്കും: മുഹമ്മദ്‌ റിയാസ്

കോഴിക്കോട്: നാടുകാണി-പരപ്പനങ്ങാടി പാത ഉടൻ പ്രവർത്തന യോഗ്യമാകുമെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. പാതയുടെ നവീകരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ജില്ലാ വികസന കമ്മീഷണര്‍ എസ് പ്രേംകൃഷ്ണനെ നോഡല്‍ ഓഫിസറായി നിയോഗിച്ചുവെന്നും മലപ്പുറം ജില്ലയിലെ ഡിസ്ട്രിക്റ്റ് ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടതെന്നും മന്ത്രി പറഞ്ഞു.

Also Read:ഒമൈക്രോൺ വ്യാപനം ക്രിക്കറ്റിനും തിരിച്ചടി: ആശങ്കയുടെ നിഴലിൽ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം

‘നാടുകാണി-പരപ്പനങ്ങാടി പാതയുടെ നവീകരണ പ്രവൃത്തി സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കാന്‍ നോഡല്‍ ഓഫീസര്‍ക്ക് യോഗത്തില്‍ വെച്ച് തന്നെ നിര്‍ദ്ദേശി നല്‍കിയിട്ടുണ്ട്. തടസ്സങ്ങള്‍ നീക്കി എത്രയും വേഗം പ്രവൃത്തി പൂര്‍ത്തീകരിക്കാനാവശ്യമായ ഇടപെടല്‍ നടത്തും. എം.എല്‍.എമാരുടെ സഹായത്തോടെ ആവശ്യമായ മേഖലകളില്‍ സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കും’, മന്ത്രി പറഞ്ഞു.

‘ദേശീയപാത, മലയോരപാത, തീരദേശ ഹൈവേ എന്നിവ മലപ്പുറം ജില്ലയുടെ പ്രധാന വികസന പദ്ധതികളാണ്. എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെ ഈ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചിട്ടണ്ട്. വളാഞ്ചേരി, കോട്ടക്കല്‍ നഗരങ്ങളിലെ ഗതാഗതകുരുക്ക് പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. മഴ പൂർണമായും മാറിയതിനു ശേഷം നടത്താൻ ബാക്കിയുള്ള ചെറിയ പ്രവൃത്തികൾ കൂടി പൂർത്തീകരിച്ച് എടപ്പാള്‍ മേല്‍പ്പാലം നാടിന് സമര്‍പ്പിക്കും’, മന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button