ThiruvananthapuramLatest NewsKeralaNattuvarthaNews

മ​ദ്യ​ല​ഹ​രി​യി​ൽ ഒ​മ്പ​ത്​ വ​യ​സുകാ​ര​ന് ക്രൂ​ര മ​ർ​ദനം : ഒളിവിലായിരുന്ന പിതാവ് അറസ്റ്റിൽ

കു​ള​ത്തൂ​പ്പു​ഴ ടിം​ബ​ർ ഡി​പ്പോ​ക്ക് സ​മീ​പം പു​റ​മ്പോ​ക്കി​ല്‍ താ​മ​സി​ക്കു​ന്ന ബൈ​ജു (31) വിനെ ആ​ണ് പൊലീസ് പിടികൂടിയത്

കു​ള​ത്തൂ​പ്പു​ഴ: മ​ദ്യ​ല​ഹ​രി​യി​ൽ ഒ​മ്പ​ത്​ വ​യ​സുകാ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പിതാവ് അറസ്റ്റിൽ. ഒ​ളി​വി​ലാ​യി​രു​ന്ന കു​ള​ത്തൂ​പ്പു​ഴ ടിം​ബ​ർ ഡി​പ്പോ​ക്ക് സ​മീ​പം പു​റ​മ്പോ​ക്കി​ല്‍ താ​മ​സി​ക്കു​ന്ന ബൈ​ജു (31) വിനെ ആ​ണ് പൊലീസ് പിടികൂടിയത്.

കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ദിവസങ്ങൾക്ക് മുമ്പ് മ​ദ്യ​പി​ച്ചെ​ത്തി​യ ബൈ​ജു മ​ക​ന്‍ വൈ​ശാ​ഖ് സ​മീ​പ​ത്തെ പു​ഴ​യി​ൽ കു​ളി​ക്കാ​ൻ പോ​യി എ​ന്നാ​രോ​പി​ച്ച് ഗ്യാ​സ് സി​ലി​ണ്ട​റി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന പൈ​പ്പ്​ ഉ​പ​യോ​ഗി​ച്ച് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

Read Also : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യ്ക്ക് പീഡനം : രണ്ടു​പേ​ർ പിടിയിൽ

മർദനത്തിൽ ശ​രീ​ര​ത്തി​ലും കൈ​ക​ളി​ലും പ​രി​ക്കേ​റ്റ വൈ​ശാ​ഖി​നെ നാ​ട്ടു​കാ​ര്‍ ചേർന്ന് കു​ള​ത്തൂ​പ്പു​ഴ സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച്​ ചി​കി​ത്സ​ ന​ല്‍കി. സ്ഥി​രം മ​ദ്യ​പാ​നി​യാ​യ ബൈ​ജു​വി​നെ ഭാ​ര്യ ഉ​പേ​ക്ഷി​ച്ച​തോ​ടെ വൈ​ശാ​ഖും ആ​റു​വ​യ​സ്സു​കാ​ര​ൻ സ​ഹോ​ദ​ര​നും പി​താ​വി​​നൊ​പ്പ​മാ​ണ്​ താമസിക്കുന്നത്.

ജു​വ​നൈ​ൽ ജ​സ്​​റ്റി​സ് നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത പൊ​ലീ​സ്​ കു​ട്ടി​ക​ളെ സ​ർ​ക്കാ​ർ സം​ര​ക്ഷ​ണ​യി​ൽ മി​ത്രാ​നി​കേ​ത​നി​ലേ​ക്ക് മാ​റ്റി. ഇ​യാ​ളെ കോ​ട​തിയിൽ ഹാജരാക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button