PathanamthittaKottayamLatest NewsKeralaNattuvarthaNewsIndia

സ്കൂൾ കുട്ടികൾക്ക് പന്നിമാംസം നൽകിയതിന്റെ പേരിൽ സംഘർഷം, രണ്ട് അധ്യാപകരെ പിരിച്ചു വിട്ടു: കെ സുരേഷിന്റെ കുറിപ്പ്

എരുമേലിയിലെ വാർത്ത വീണ്ടും ചർച്ചയാകുമ്പോൾ

പത്തനംതിട്ട: ഹലാൽ വിവാദം കത്തി നിൽക്കുമ്പോഴാണ് എരുമേലിയിൽ വിദ്യാർത്ഥികൾക്ക് പന്നിമാംസം നൽകിയെന്നാരോപിച്ച് അധ്യാപകരെ പുറത്താക്കിയ വാർത്ത വർഷങ്ങൾക്കിപ്പുറം വീണ്ടും ചർച്ചയാകുന്നത്. ദ എതിസ്റ്റ് എന്ന ഫേസ്ബുക്ക്‌ ഗ്രൂപ്പിൽ സുരേഷ് കെ എഴുതിയ ലേഖനമാണ്‌ 2014 ലെ ഈ വാർത്തയെ വീണ്ടും ചർച്ചകളിലേക്ക് കൊണ്ടുവരുന്നത്. എരുമേലി സ്‌കൂളിലെ രാജു ജോസഫ് എന്ന അധ്യാപകൻ അടിയും കൊണ്ട് ജോലിയും പോയി നാട്ടിലിറങ്ങാൻ വയ്യാത്ത അവസ്ഥയിൽ എവിടെയോ കഴിയുന്നുവെന്നാണ് ഫേസ്ബുക് കുറിപ്പിൽ പറയുന്നത്.

കുറിപ്പിന്റെ പൂർണ്ണരൂപം:

Also Read:എല്ലാ ദിവസവും ഒരേ ഭക്ഷണം തന്നെ കഴിക്കുന്നവരാണോ നിങ്ങൾ?: എങ്കിൽ ശ്രദ്ധിക്കുക

ഹലാൽ.- മതവിശ്വാസം

അത് ഭൂമിയിലെ ഏറ്റവും വലിയ സംഭവമാണെന്നും അതില്ലാതെ വ്യാപാരവും വ്യവസായവും ഒന്നും നടക്കില്ലെന്നും ഉള്ള നറേട്ടീവുകൾ കഴിഞ്ഞ ഒന്നുരണ്ടു ആഴ്ചയായി കണ്ടു ബോധ്യപ്പെട്ടു. അതിലൊന്നും യാതൊരു തർക്കവുമില്ല. ഗൾഫിലേക്ക് കയറ്റിവിടാൻ ഒരു ഓർഡർ കിട്ടിയാൽ ഞാൻ ഗണപതി വിഗ്രഹത്തിനു മേലെയും ഹലാൽ സ്റ്റിക്കർ ഒട്ടിച്ചുവിട്ടും

അതൊന്നുമല്ല ഞാൻ പറയാൻ ആഗ്രഹിക്കുന്നത്.

നിങ്ങൾ ഇൻക്വിസിഷനെപ്പറ്റി കേട്ടിട്ടുണ്ടോ?

ആ പരിപാടി പോപ്പ് ഗ്രിഗറി ഒന്പതാമന്റെ കാലത്ത് തുടങ്ങിവെച്ചു എന്നാണ് പറയുന്നത്, ഞാനതു വിശ്വസിക്കുന്നില്ല. അദ്ദേഹം മുൻഗാമികളെ കുറെയൊക്കെ കോപ്പി ചെയ്യുകയായിരുന്നു.

കള്ളൻ കൊലപാതകി പറ്റിപ്പ്കാരൻ പെൺകുട്ടികളെ ബലാൽസംഗം ചെയ്യുന്നവൻ എന്നിവർക്കൊന്നുമായിരുന്നില്ല അക്കാലത്തെ കഠിനമായ ശിക്ഷ ലഭിച്ചിരുന്നത്, മതത്തെയും പള്ളിയെയും പുരോഹിതനെയും ചോദ്യം ചെയ്യുന്നവർക്കായിരുന്നു.

പീലിംഗ് എന്നൊരു ശിക്ഷാവിധി ഉണ്ടായിരുന്നു. ഒരാളെ പിടിച്ചു കെട്ടി ജീവനോടെ തൊലിയുരിക്കും. അതാണ് ശിക്ഷ.

പക്ഷെ പലപ്പോഴും ഈ മതനിന്ദ കേസിൽ കുറ്റാരോപിതനെ അല്ല ഇപ്രകാരം തൊലി ഉരിക്കുക, അയാളുടെ കണ്മുൻപിൽ വച്ച് പ്രായമാവാത്ത, യാതൊരു തെറ്റും ചെയ്യാത്ത അയാളുടെ മക്കളെ ആയിരിക്കും.

ഇതൊക്കെ ഭൂമിക്കു നന്മ ചെയ്യാൻ മാത്രം പിറന്ന മതങ്ങൾ പലതവണ ചെയ്തിട്ടുള്ള കാര്യമാണ്. റഫറൻസ് ഞാൻ തരേണ്ട കാര്യമില്ല, ഈ കാലത്ത് ആർക്കുവേണേലും ഈസിയായി കിട്ടാവുന്നതേയുള്ളൂ. ഇനി കിട്ടിയില്ലെങ്കിൽ എന്നെ വിളിച്ചോ.

ഈ മാതിരി മൈരുകളെ കണ്ണുമടച്ചു വിശ്വസിക്കുന്നതിനെയാണ് നിങ്ങൾ സിമ്പിളായി മതവിശ്വാസം എന്ന് പറയുന്നത്. അത് അത്യാവശ്യമായി സംരക്ഷിക്കപ്പെടണം എന്ന് പറയുന്നതിനേക്കാൾ വലിയ കോമഡി ഒന്നുമില്ല.

————————————

ഹലാൽ ഭക്ഷണം അതുമൂലമുണ്ടായ പന്നിയിറച്ചി വിവാദം.

എരുമേലി സ്‌കൂളിലെ രാജു ജോസഫ് എന്ന അധ്യാപകൻ അടിയും കൊണ്ട് ജോലിയും പോയി നാട്ടിലിറങ്ങാൻ വയ്യാത്ത അവസ്ഥയിൽ എവിടെയോ കഴിയുന്നു.

2014 ജൂലൈ മാസത്തിലാണ് ഈ എരുമേലി പോർക്ക് കലാപം ഉണ്ടാവുന്നത്. എരുമേലി സ്‌കൂളിലെ എൻ.സി.സി മാഷ് മുസ്‌ലിം വിദ്യാർത്ഥികളോട് നേരത്തെ വീട്ടിൽ പൊയ്ക്കോളൂ ഇവിടെ സ്‌കൂളിൽ ഒരു പാർട്ടി ഉണ്ട് അവിടെ പോർക്ക് വിഭവവുമുണ്ട് എന്ന് പറയുന്നു

ഈ പാർട്ടി നടത്തുന്നത് ഈ പറഞ്ഞ മാഷല്ല, സ്‌കൂൾ അധികൃതരുമല്ല, സ്‌കൂളിന്റെ കെട്ടിടം പണിത കോൺട്രാക്ടറാണ്. അയാൾ ഓർഡർ ചെയ്ത കാറ്ററിങ് യൂണിറ്റ് പോർക്കും കൂടെ കൊണ്ടുവന്നു. റംസാൻ മാസമാണ്, മുസ്‌ലിം കുട്ടികൾ അത് കഴിക്കാൻ പാടില്ല എന്ന് കരുതി ആ എൻ.സി.സി മാഷ് അക്കാര്യം തന്റെ ശിഷ്യരോട്‌ പറഞ്ഞു. ഒരു മുസ്ലിം പോലും പന്നിയിറച്ചി അറിഞ്ഞോ അറിയാതെയോ കഴിക്കേണ്ടി വന്നില്ല.

നേരത്തെ വീട്ടിലെത്തിയ ഏതോ ഒരു കുട്ടി സ്‌കൂളിൽ പോർക്ക് വിതരണം ചെയ്യുന്നു എന്ന് പറയുന്നു, ഒരു മണിക്കൂറിനകം ആ സ്‌കൂളിന് മുന്നിൽ ആൾകൂട്ടം രൂപപ്പെടുന്നു, ഈരാറ്റു പേട്ടയിൽ നിന്നും വണ്ടിയിൽ ആളുകൾ വന്നു എന്നാണ് അന്ന് അവിടുത്തെ ഒരു പ്രാദേശിക മാധ്യമ പ്രവർത്തകൻ പറഞ്ഞത്. ആ മാഷേ തല്ലി പഞ്ചറാക്കി. അയാളുടെ ജോലിയും പോയി. ക്രിസ്ത്യൻ പള്ളിക്കാർ അടികൊണ്ട മാഷേ നടുവിന് തൊഴിച്ചാണ് ജോലിയിൽ നിന്നും വെളിയിൽ കളഞ്ഞത്.

മുസ്‌ലിം കുട്ടികളെ പോർക്ക് തീറ്റിച്ചു എന്നായിരുന്നു പിറ്റേ ദിവസം വാർത്ത പോലും വന്നത്. ആ വാർത്തകൾ ഇപ്പഴുമുണ്ട്. ഞാൻ ലിങ്ക് കമന്റായി പോസ്റ്റ് ചെയ്യാം.

ജോസഫ് മാഷേ പോലെ കഥയെഴുതാനോ ബുക്കിറക്കാനോ ഈ പീറ്റി മാഷിന് കഴിവില്ലായിരുന്നു. അയ്യാളിപ്പോൾ എന്ത് ചെയ്യുന്നു എന്നുപോലും അറിയില്ല. ഒരുപക്ഷെ ആരുമറിയാതെ തിരിച്ചു ആ സ്‌കൂളിൽ തന്നെ ജോലി ചെയ്യുന്നുണ്ടാവാം.

ഈ കേസ് വന്നപ്പോൾ ഞാൻ എനിക്കറിയാവുന്നപോലെ പ്രതികരിച്ചു. ഈ പ്രതികരണം എന്ന് പറഞ്ഞാൽ എന്തുവാ? സോഷ്യൽ മീഡിയയിലും ട്വിറ്ററിലും ഒക്കെ എഴുതും പലരെയും ഫോൺ വിളിക്കുകയും ചെയ്തു.

ആ കാലത്ത് ബീഫ് നിരോധനത്തിനെതിരെയും സംഘി മണ്ടത്തരത്തിനെതിരെയും നിരന്തരമായി എഴുതുന്ന കൊണ്ട് ഫ്രണ്ടായ ഒരു ആലുവക്കാരൻ കമന്റിലും മെസ്സേജിലും ഒക്കെ വന്നു എൻ്റെ ഫോൺ നമ്പർ മേടിച്ചു വിളിച്ചു സംസാരിച്ചു.

കേരളത്തിൽ പബ്ലിക് പ്ളേസിൽ പോർക്ക് നിരോധനമുണ്ട്, അതിനു നിയമവുമുണ്ട് എന്നാണ് അദ്ദേഹത്തിന്റെ വാദം. എനിക്ക് അങ്ങനെയൊരു നിയമത്തെ പറ്റി അറിയില്ല, ഉണ്ടെങ്കിൽ തന്നെ ഞാൻ അത് അനുസരിക്കാനും തയാറല്ല എന്ന് പറഞ്ഞപ്പോൾ ആ ചെങ്ങാതി അൺഫ്രണ്ട് ചെയ്തു ബ്ലോക്ക് ചെയ്തു പോയി.

ഞങ്ങൾ പോർക്കിനെതിരല്ല, പോർക്ക് ഞങ്ങളുടെ അമ്മയുമല്ല എന്ന് പറയുന്ന സാധാരണ മുസ്ലീമിനെ ഞാൻ വിശ്വാസത്തിലെടുക്കുന്നു.

അതേപോലെ പശുവല്ല എന്റെയമ്മ, പശുവിനെ വയസായാൽ കറവ വറ്റിയാൽ കൊല്ലണം, ആ ഇറച്ചി തിന്നുകയും വേണം എന്ന് പറയുന്ന സാധാരണ ഹിന്ദു ബീഫ് ഈറ്റേഴ്‌സ് അല്ല ഗോമാതാ സംഘികൾ.

———————-

ഇന്നത്തെ ഫുഡ് സ്ട്രീറ്റ് ഉദ്ദേശിച്ച സ്ഥലത്ത് കൊള്ളാതെ ഗ്യാലറിയിൽ നിന്നവരുടെ ചന്തിക്കു കൊണ്ടതിന്റെ കാരണം മതം എന്ന ഊളത്തരത്തെ അവകാശം എന്ന് പറഞ്ഞു അഡ്രസ് ചെയ്യാൻ ശ്രമിച്ചതാണ്.

ആരും പോർക്ക് കഴിക്കുന്നതിനു ഞങ്ങൾ എതിരല്ല, പക്ഷെ പരസ്യമായി വിളമ്പാൻ പാടില്ല പോലും. രാവിലെ പരിപാടിക്ക് പന്തലിടാൻ കൂടിയ സുഡാപ്പിയുടെ വൈകിട്ടത്തെ രോദനമാണ്.

എനിക്ക് പറയാനുള്ളത് ഒന്നുകൂടെ പറയുന്നു, മതത്തെ മനുഷ്യാവകാശമായി കാണുന്ന ഈ പരിപാടിയിൽ മാനവ വംശം ദുഖിക്കേണ്ടിവരും.

ഹലാലും ഹറാമും മൈരും മാങ്ങാതൊലിയുമൊക്കെ അതും ചുമന്നു കൊണ്ട് നടക്കുന്നവന്റെ മാത്രം ബാധ്യതയാണ് എന്ന് കരുതി ഈ കേസ് ഉപേക്ഷിച്ചില്ലെങ്കിൽ നിങ്ങൾക്ക് നിക്കറിടാൻ നേരം കിട്ടില്ല എന്ന് മാത്രം വിനീതമായി ഓർമ്മിപ്പിക്കുന്നു.

ഒന്നുകൂടി വിനീതമായി ഓർമ്മിപ്പിക്കുന്നു

സംഘീന്നുള്ള വിളിക്കു കാതോർത്ത് കൊണ്ട്….

© സുരേഷ് കെ

shortlink

Related Articles

Post Your Comments

Related Articles


Back to top button