ഇഷ്ടപ്പെടുന്ന ഭക്ഷണം ദിവസവും കിട്ടിയാല്‍ അത്രയും നല്ലത് എന്ന് ചിന്തിക്കുന്നവരായിരിക്കും നമ്മളില്‍ ഏറെയും. ദിവസവും ഒരേ ഭക്ഷണം മാത്രം കഴിക്കുന്നവരും കാണും. എന്നാല്‍ അങ്ങനെ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമല്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. കാരണം മറ്റൊന്നുമല്ല. വിവിധയിനം മാക്രോ–ൈമക്രോ ന്യൂട്രിയന്റുകൾ ശരീരത്തിനാവശ്യമാണ്.
അതുകൊണ്ട് തന്നെ ദിവസവും പല തരം ഭക്ഷണങ്ങള്‍ കഴിക്കണം. പ്രത്യേകിച്ച് പഴങ്ങളും പച്ചക്കറികളും പല നിറത്തിലുളളത് കഴിക്കണമെന്നാണ് പോഷകാഹാര വിദഗ്ധരുടെ നിര്‍ദ്ദേശം. ത്യസ്തയിനം ഭക്ഷണങ്ങളിൽ നിന്നുള്ള പോഷകങ്ങൾ രോഗപ്രതിരോധ ശക്തി വർധിപ്പിക്കുമെന്നും പോഷകാഹാര വിദഗ്ധർ പറയുന്നു.
Read Also : ശബരിമല തീർത്ഥാടത്തിനായി കൂടുതൽ ഭക്തർക്ക് പ്രവേശനം അനുവദിക്കാനൊരുങ്ങി സർക്കാർ
അതുപോലെ തന്നെ ദഹനം നല്ല രീതിയില്‍ നടക്കാന്‍ വ്യത്യസ്തയിനം ഭക്ഷണങ്ങൾ കഴിക്കണം. പഴങ്ങളും പച്ചക്കറികളും കഴിക്കുക വഴി നാരുകളും പ്രീബ യോട്ടിക്കുകളും ലഭിക്കുകയും ഉദരത്തിന്റെ ആരോഗ്യത്തിന് അത് സഹായിക്കുകയും ചെയ്യും. വ്യത്യസ്തയിനം ഭക്ഷണം ശരീര ഭാരം കൂടാതിരിക്കാനും സഹായിക്കും.
Post Your Comments