NattuvarthaLatest NewsKeralaNewsIndia

ലോകത്തിലെ സർവ്വ പരിഹാരവും ഡിവൈഎഫ്ഐ തന്നെ ചെയ്യണം, ഡിവൈഎഫ്ഐ ഇല്ലായിരുന്നെങ്കിലോ: ആർ ജെ സലിം

തിരുവനന്തപുരം: ഫുഡ്‌ സ്ട്രീറ്റ്‌ വിഷയത്തിൽ പ്രതികരണവുമായി ആർ ജെ സലിം രംഗത്ത്. ലോകത്തിലെ സർവ്വ പരിഹാരവും ഡിവൈഎഫ്ഐ തന്നെ ചെയ്യണമെന്ന് ആർ ജെ സലിം പറഞ്ഞു. ലോകത്തിലെ സകലർക്കും ഡി വൈ എഫ് ഐ അത് ചെയ്യണം, ഇത് ചെയ്യണം, ധൈര്യമുണ്ടെന്ന് സർട്ടിഫിക്കറ്റ് കാണിക്കണം. നമുക്കൊന്നും കുനിഞ്ഞൊരു ഇലയെടുക്കാൻ കൂടി വയ്യ. പക്ഷെ നമ്മൾ ഓഡിറ്റ് ചെയ്യും ആർ ജെ സലിം ഫേസ്ബുക്കിൽ കുറിച്ചു.

Also Read:ഗോള്‍ഡ് ലൈന്‍ എഡിഷന്‍ മോഡലുകള്‍ വിപണിയില്‍ അവതരിപ്പിച്ച് ട്രയംഫ്

പന്നിയെ വിളമ്പിയത് മോശം. ധൈര്യമുണ്ടേൽ ഹലാൽ ബോർഡ് വെയ്ക്കെന്ന് സുഡാാപ്പിയും, പന്നിയെ വിളമ്പിയത് കിടു, ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ലെന്ന് സംഘിയും പറയുമെന്നും ആർ ജെ സലിം പരിഹസിക്കുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം:

സുടാപ്പി : പന്നിയെ വിളമ്പിയത് മോശം. ധൈര്യമുണ്ടേൽ ഹലാൽ ബോർഡ് വെയ്ക്ക്.

(ഹലാൽ ബോർഡ് കാണുന്നു. അടുത്ത കണ്ടം അന്വേഷിച്ചു യാത്രയാവുന്നു.)

സംഘി : പന്നിയെ വിളമ്പിയത് കിടു. ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല.

വിളമ്പിയതിൽ ബീഫ് കാണുന്നു. സുടാപ്പി ഓടാത്ത കണ്ടം ഏതെങ്കിലുമുണ്ടോ എന്നന്വേഷിച്ചു യാത്രയാവുന്നു)

പലവക പണിക്കാർ : ധൈര്യമുണ്ടേൽ പന്നിയെ വിളമ്പ്.

പന്നിയെ വിളമ്പിയത് കാണുന്നു. വേദന കടിച്ചമർത്തി കൂട്ടത്തിലെ മാന്യനായ പണിക്കാരന്റെ DNA ഗുണം ആവാഹിച്ചു അഭിനന്ദിക്കുന്നു. കടിച്ചമർത്തിയ വകയിൽ സൈഡിലെ നാലു പല്ലിനു പൊട്ടൽ )

ലിബറൽ : ഇതൊക്കെ വെറും നാടകം. ഹലാൽ പറ്റില്ലെന്ന് സംഘപരിവാർ പറയുമ്പോൾ ധൈര്യമുണ്ടെങ്കിൽ ഹറാം വിളമ്പിക്കാണിക്കൂ..

(ആരും മൈൻഡ് ചെയ്യുന്നില്ല.)

ഉത്തമൻ : DYFI ധൈര്യമുണ്ടേൽ, ചെയ്യടാ.

(അതിങ്ങനെ മാറിക്കൊണ്ടിരിക്കും… ചന്ദ്രനിൽ പോകാൻ പറഞ്ഞിട്ട് അത് ചെയ്താൽ ധൈര്യമുണ്ടേൽ സൂര്യനിൽ പോകാൻ പറയും.)

അംബേദ്കറൈറ്റ് (സവർക്കറൈറ് വിഭാഗം) : ധൈര്യമുണ്ടേൽ പ്യുവർ വെജ് ഭക്ഷണത്തിനെതിരെ ഫുഡ് ഫെസ്റ്റ് നടത്തിക്കാണിക്ക് DYFI ക്കാരെ.

(അതെന്താ നിങ്ങൾക്ക് നടത്തിയാലെന്ന് ചോദിക്കരുത്. ദളിത് വിരുദ്ധതയാണ്)

ലോകത്തിലെ സകലർക്കും DYFI അത് ചെയ്യണം, ഇത് ചെയ്യണം, ധൈര്യമുണ്ടെന്ന് സർട്ടിഫിക്കറ്റ് കാണിക്കണം. നമുക്കൊന്നും കുനിഞ്ഞൊരു ഇലയെടുക്കാൻ കൂടി വയ്യ. പക്ഷെ നമ്മൾ ഓഡിറ്റ് ചെയ്യും.

ലോകത്തിലെ സർവ്വ പരിഹാരവും DYFI തന്നെ ചെയ്യണം. എന്തൊരു സ്നേഹമാണെന്നു നോക്കണം !

DYFI ഇല്ലായിരുന്നെങ്കിലോ.

DYFI ഉണ്ട് !

shortlink

Related Articles

Post Your Comments

Related Articles


Back to top button