ദുബായ്: ദുബായിയിൽ വൻ മയക്കുമരുന്ന് വേട്ട. കോടികളുടെ മയക്കു മരുന്നാണ് ദുബായിയിൽ നിന്നും പിടികൂടിയത്. ദുബായ് പോലീസ് നടത്തിയ അന്വേഷണത്തിൽ 91 ലഹരിമരുന്ന് ഇടപാടുകാരാണ് അറസ്റ്റിലായത്. സാമൂഹ്യ മാദ്ധ്യമങ്ങളുടെ സഹായത്തോടെ അന്തർദേശീയ ക്രിമിനൽ സംഘങ്ങളുമായി ചേർന്നായിരുന്നു ഇവരുടെ പ്രവർത്തനങ്ങൾ. 17.6 കോടി ദിർഹത്തിന്റെ ലഹരി മരുന്നാണ് പിടിച്ചെടുത്തതെന്നും അധികൃതർ വ്യക്തമാക്കി.
Read Also: മദ്യപിച്ച് നക്ഷത്ര ഹോട്ടലിലെ ബാര്‍ അടിച്ചുതകര്‍ത്തു; പ്രമുഖ യൂട്യൂബ് ചാനലുകാര് പോലീസ് പിടിയില്‍
ലൊക്കേഷൻസ് എന്ന ഓപ്പറേഷന്റെ ഭാഗമായാണ് ദുബായ് പോലീസ് പരിശോധനകൾ നടത്തിയത്. ഓൺലൈൻ ഇടപാടുകളോ കുറ്റകൃത്യങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ആന്റി സൈബർ ക്രൈം പ്ലാറ്റ്ഫോമിന്റെ www.ecrime.ae എന്ന വെബ്സൈറ്റ് വഴി അറിയിക്കണമെന്ന് ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മറി അറിയിച്ചു.
Post Your Comments