![](/wp-content/uploads/2021/10/court8.jpg)
മുട്ടം: കഞ്ചാവ് കടത്ത് കേസിൽ പ്രതിക്ക് നാലുവർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കമ്പം തത്തപ്പൻകുളം മൂന്നാംതെരുവിൽ ആഷിക് അലിയെയാണ് (26) കോടതി ശിക്ഷിച്ചത്.
തൊടുപുഴ എൻ.ഡി.പി.സി കോടതി ജഡ്ജി ജി. അനിൽ ആണ് ശിക്ഷ വിധിച്ചത്. 2015 ഏപ്രിൽ ഏഴിനാണ് കേസിനാസ്പദമായ സംഭവം. മുണ്ടക്കയം സെൻറ് മേരീസ് ലത്തീൻ കാത്തോലിക്ക പള്ളിയുടെ കുരിശടിയുടെ സമീപത്തു നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
Read Also : ഹെറോയിനുമായി യുവാവ് അറസ്റ്റിൽ
2.150 കിലോ കഞ്ചാവുമായിട്ട് ആഷിക് അലിയെ കാഞ്ഞിരപ്പള്ളി എക്സൈസ് സംഘം പിടികൂടുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബി. രാജേഷ് ഹാജരായി.
Post Your Comments