MalappuramLatest NewsKeralaNattuvarthaNews

വിദ്യാർഥികൾക്ക് കഞ്ചാവ് വിതരണം : മൂന്നുപേർ അറസ്റ്റിൽ

സ്കൂൾ തു​റ​ന്ന​തോ​ടെ കു​ട്ടി​ക​ൾ​ക്ക് ല​ഹ​രി​വി​ത​ര​ണം ചെ​യ്യു​ന്ന സം​ഘ​ങ്ങ​ളും സ​ജീ​വ​മാ​കു​ന്നു എ​ന്ന വി​വ​ര​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​ നി​ന്നായി ഇ​വ​ർ പി​ടി​യി​ലാ​യ​ത്

കു​റ്റി​പ്പു​റം: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ഞ്ചാ​വ് വി​ത​ര​ണം ചെ​യ്യു​ന്ന സം​ഘ​ത്തിലെ മൂന്നുപേർ അറസ്റ്റിൽ. കു​റ്റി​പ്പു​റം മൂ​ടാ​ൽ ഭാ​ഗ​ത്തു​നി​ന്ന്​ തൃ​പ്ര​ങ്ങോ​ട് ബീ​രാ​ൻ​ചി​റ സ്വ​ദേ​ശി താ​മ​ര​ത്ത് വി​ഷ്ണു (22), പാ​ണ്ടി​ക​ശാ​ല ഞാ​യം​കോ​ട്ടി​ൽ ഷ​റ​ഫു​ദ്ദീ​ൻ (29), കു​റ്റി​പ്പു​റം ബ​സ് സ്​​റ്റാ​ൻ​ഡ്​ പ​രി​സ​ര​ത്തു​ നി​ന്ന് ചേ​ക​നൂ​ർ സ്വ​ദേ​ശി കു​ന്ന​ത്ത് സി​റാ​ജ് (19) എ​ന്നി​വ​രാ​ണ് പൊലീസ് പിടിയിലായത്.

സ്കൂൾ തു​റ​ന്ന​തോ​ടെ കു​ട്ടി​ക​ൾ​ക്ക് ല​ഹ​രി​വി​ത​ര​ണം ചെ​യ്യു​ന്ന സം​ഘ​ങ്ങ​ളും സ​ജീ​വ​മാ​കു​ന്നു എ​ന്ന വി​വ​ര​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​ നി​ന്നായി ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

Read Also : മലപ്പുറത്ത് വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ച നാ​ട​ന്‍ തോ​ക്കും തി​ര​ക​ളും പൊ​ലീ​സ് പി​ടി​കൂ​ടി

തുടർന്ന് ഇ​വ​രു​ടെ ഉ​പ​ഭോ​ക്താ​ക്ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ചു​ വ​രു​ത്തി ല​ഹ​രി​മു​ക്തി ചി​കി​ത്സ​ക്ക് അ​യ​ച്ചു. എ​സ്.​ഐ നി​ഖി​ൽ എ​സ്.​സി.​പി.​ഒ ജ​യ​പ്ര​കാ​ശ്, നി​ഷാ​ദ്, അ​ല​ക്സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button