KeralaLatest NewsNewsIndia

ഇന്ധന നികുതിയിലൂടെ ലഭിക്കുന്ന പണം സർക്കാർ ജനങ്ങളുടെ വികസനത്തിന് ഉപയോഗിക്കുന്നു: ഇ.പി ജയരാജൻ

കണ്ണൂർ: ഇന്ധന നികുതിയിലൂടെ ലഭിക്കുന്ന പണം സംസ്ഥാന സർക്കാർ ജനങ്ങളുടെ വികസനത്തിനാണ് ഉപയോഗിക്കുന്നതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ തടയാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇന്ധന നികുതിയിലൂടെ ലഭിക്കുന്ന പണം സംസ്ഥാന സർക്കാർ ജനങ്ങളുടെ വികസനത്തിനാണ് ഉപയോഗിക്കുന്നതെന്നും ഇത് തടയാനാണ് ഇന്ധന നികുതി കുറക്കാൻ കോൺഗ്രസ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനവില വർധനവിനെതിരെ സമരം ചെയ്യാൻ കോൺഗ്രസിന് ധാർമിക അവകാശമില്ലെന്നും സംസ്ഥാനത്തിന്റെ വികസനം തടയാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ഇ.പി ജയരാജൻ പറഞ്ഞു.

Also Read:കേസിലെ ദുരൂഹത നീക്കണം, മുഖ്യമന്ത്രിയെ കണ്ട് അൻസിയുടെ പിതാവ്: പ്രത്യേക കേസായി പരിഗണിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

ഹലാൽ വിവാദത്തിന് പിന്നിൽ ജനങ്ങളെ വിഭജിക്കാനുള്ള ശ്രമമാണെന്നും ഇതിന് പിന്നിൽ ചില ഗൂഢസംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും ആരോപിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ രംഗത്ത്. ഉത്തരേന്ത്യയിൽ കർഷകർ അവരുടെ കൃഷി ആവശ്യത്തിനായി പെട്രോളും ഡീസലും ഉപയോഗിക്കുന്നത് കൊണ്ടാണ് പച്ചക്കറിക്ക് വില കൂടിയതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിനെതിരെ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കേരളത്തിന്റെ വികസനം തടയാനാണ് കോൺഗ്രസ് കെ റെയിൽ പദ്ധതിയെ എതിർക്കുന്നത്. കെ റെയിൽ വന്നാൽ കേരളം വിഭജിക്കപ്പെടും എന്നാണ് ആരോപണം. നിലവിൽ പുഴകളും റെയിൽപാതയും ഉണ്ടല്ലോ, എന്നിട്ടൊന്നും കേരളം വിഭജിക്കപ്പെട്ടില്ല. കോൺഗ്രസിന്റെ തലപ്പത്തുള്ളവർ അൽപ ബുദ്ധിക്കാരും ബുദ്ധിയില്ലാത്തവരുമാണ്. അവരൊന്നും വിചാരിച്ചാൽ കെ റെയിൽ പദ്ധതി തടയാനാവില്ല. ആരുടെയെങ്കിലും അച്ചാരം വാങ്ങി വികസനം തടയാൻ വന്നാൽ കോൺഗ്രസിനെ ജനം കൈകാര്യം ചെയ്യും’, മുൻമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button