ThrissurNattuvarthaLatest NewsKeralaNews

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ ക​ട​ന്ന​ൽ ആ​ക്ര​മ​ണം : 14 പേ​ർ​ക്ക്​ പ​രി​ക്ക്

വ​ടം​വ​ലി പ​രി​ശീ​ല​ന​ത്തി​നെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് മൂന്നോടെയാ​ണ് കടന്നൽ ആക്രമണം

ഒ​ല്ലൂ​ർ: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ ക​ട​ന്ന​ൽ ആ​ക്ര​മ​ണം. 14 പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. വ​ടം​വ​ലി പ​രി​ശീ​ല​ന​ത്തി​നെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് മൂന്നോടെയാ​ണ് കടന്നൽ ആക്രമണം.

മൂ​ന്ന്​ പെ​ൺ​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 14 പേ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്. കു​ട്ട​നെ​ല്ലൂ​ർ ഗ​വ. കോ​ള​ജ് കാ​മ്പ​സി​ൽ ജി​ല്ല വ​ടം​വ​ലി അ​സോ​സി​യേ​ഷ​ന് കീ​ഴി​ൽ വ​ടം​വ​ലി പ​രി​ശീ​ല​നം ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാണ് കടന്നൽ ആക്രമണത്തിൽ പരിക്കേറ്റത്.

Read Also : വീട്ടമ്മയുടെ ആ​ടി​നെ മോ​ഷ്​​ടി​ച്ച കേ​സ് : മൂന്നാംപ്രതിയും അറസ്റ്റിൽ

ആക്രമണത്തിൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ വേ​ലൂ​പ്പാ​ടം പ​ള്ളി​ക്കു​ന്ന് സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി വെ​ണ്ടൂ​ർ എ​ട​ക്ക​ള​ത്തൂ​ർ ജോ​യു​ടെ മ​ക​ൻ ഇ​മ്മാ​നു​വ​ൽ (16) തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button