KannurKeralaNattuvarthaLatest NewsNews

ബന്ധുവിന്‍റെ വീട് പെയിന്‍റിംഗിനിടെ കടന്നൽ കൂടിളകി : കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം

കാസർഗോഡ് ചിറ്റാരിക്കൽ കമ്പല്ലൂർ സ്വദേശിയായ ബിറ്റോ ജോസഫ് (35) ആണ് മരിച്ചത്

കണ്ണൂർ: ബന്ധുവിന്‍റെ വീട്ടിലെ പെയിന്‍റിംഗ് ജോലിക്കിടെ കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു. കാസർഗോഡ് ചിറ്റാരിക്കൽ കമ്പല്ലൂർ സ്വദേശിയായ ബിറ്റോ ജോസഫ് (35) ആണ് മരിച്ചത്.

Read Also : മയ​ക്കു​മ​രു​ന്ന്​ കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി വീണ്ടും മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ൽ

ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. ചിറ്റാരിക്കൽ ഗ്രാമത്തിലെ ആയന്ന‍ൂർ ശിവ ക്ഷേത്രത്തിന് സമീപത്തുള്ള പ്ലാത്തോട്ടത്തിൽ ടോമിയുടെ വീട്ടിലായിരുന്നു ദുരന്തം സംഭവിച്ചത്. ഇവിടെ പെയിന്‍റിംഗ് പണിയെടുക്കുന്നതിനിടെയാണ് ടോമിയുടെ ബന്ധുവായ ബിറ്റോ ജോസഫിന് കടന്നൽ കുത്തേറ്റത്.

Read Also : സ്ത്രീകള്‍ക്ക് രാത്രി 10 കഴിഞ്ഞാല്‍ ആവശ്യപ്പെടുന്നിടത്ത് കെഎസ്ആര്‍ടിസി നിര്‍ത്തിക്കൊടുക്കണം: ഉത്തരവിറക്കി ഗതാഗത വകുപ്പ്

ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button