
തൃശൂര്‍: തൊഴിലുറപ്പ് പണിക്കിടെ കടന്നല് കുത്തേറ്റ് തൊഴിലാളിയായ വയോധികൻ മരിച്ചു. എടത്തുരുത്തി സ്വദേശി തിലകന്(70) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഏഴ് പേര്‍ക്ക് കന്നല്‍ കുത്തേറ്റു.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് സംഭവം. എടത്തുരുത്തി തെക്കുഭാഗത്ത് 23 തൊഴിലാളികള്‍ ചേര്‍ന്ന് തോട് വൃത്തിയാക്കുകയായിരുന്നു. ഇവിടെ പുല്‍ക്കാടുകള്‍ വെട്ടുന്നതിനിടെ കടന്നല്‍കൂട് ഇളകുകയായിരുന്നു.
Read Also : ബസിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ സംഭവം: മിമിക്രി താരം ബിനു കമാൽ റിമാൻഡിൽ
ഒപ്പമുണ്ടായിരുന്നവര്‍ ഇവിടെനിന്ന് ഓടി മാറി. എന്നാല്‍, ഓടാന്‍ കഴിയാതിരുന്ന തിലകന് ഇവിടെ വീണുപോവുകയായിരുന്നു. ഇയാളെ ഇവിടെനിന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് നഷ്ടമായിരുന്നു.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. വയോധികന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments