കോന്നി: മൂര്‍ഖന്‍ പാമ്പിനേക്കാള്‍ വിഷമുള്ള കടുവ ചിലന്തിയെ കണ്ടെത്തി. മലയോര മേഖലയായ തണ്ണിത്തോട്ടില്‍ എലിമുള്ളുംപ്ലാക്കല്‍ കുളത്തുങ്കല്‍ ഷൈലജന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി കടുവ ചിലന്തിയെ കണ്ടത്.
കടുവയുടെ ശരീരത്തിലെ മഞ്ഞയും കറുപ്പും കലര്‍ന്ന വരകള്‍ ശരീരത്തില്‍ ഉള്ളതിനാലാണ് കടുവ ചിലന്തി എന്ന് വിളിക്കുന്നത്. മൂര്‍ഖന്‍ പാമ്പിനേക്കാള്‍ വിഷമാണ് ഇവയ്ക്ക്.
4.5 സെൻറീമീറ്റര്‍ വലുപ്പമുള്ള കടുവ ചിലന്തിയുടെ കടിയേറ്റാല്‍ ശരീരത്തില്‍ കുമിളകള്‍ രൂപപ്പെട്ട് ചൊറിഞ്ഞുപൊട്ടുകയും ചില സന്ദര്‍ഭങ്ങളില്‍ മരണംവരെ സംഭവിക്കും. ചെറിയ ജീവികളെയാണ് ഇത് ഭക്ഷിക്കാറുള്ളത്. എന്നാൽ സാധാരണ ചിലന്തികളെപ്പോലെ ഇത് വല കെട്ടി ഇരപിടിക്കാറില്ല.
Read Also : രണ്ടു വയസ്സുകാരനെ കുട്ടികളുടെ പാർക്കിൽ ഉപേക്ഷിച്ച അസം സ്വദേശിനിയും കാമുകനും അറസ്റ്റിൽ
ദ്രവിച്ച തടികള്ക്കുള്ളിൽ താമസിക്കുന്ന ഈ ചിലന്തിയുടെ ഇഷ്ടഭക്ഷണം പല്ലിയാണ്. ആസിഡു പോലെയുള്ള ദ്രവം കുത്തിവെച്ച് ഇരയെ ദ്രവരൂപത്തിലാക്കി വലിച്ചു കുടിക്കുകയാണ് ചെയ്യുന്നത്.
Post Your Comments